സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

Published by
Brave India Desk

ഇന്റിമേറ്റ് സിനിമകൾക്ക് പലപ്പോഴും നോ പറയാറുള്ള നടനാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ അഭിനയ ജീവിതം പതിറ്റാണ്ടുകളായെങ്കിലും ഇപ്പോഴും സനിയ്ക്കുള്ളിൽ ഇന്നും തന്റേതായ ചില നിബന്ധനകൾ മമ്മൂട്ടി പിന്തുടർന്ന് പോരാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള മമ്മൂട്ടിയുടെ ചി ശൈലികളെ കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ സാജൻ. ഒരു നോക്ക് കാണാൻ എന്ന സിനമയ്ക്കിടെ ഉണ്ടായ ചില സംഭവങ്ങളെ കുറിച്ചാണ് സാജൻ മനസുതുറന്നത്.

ഒരു നോക്ക് കാണാൻ എന്ന സിനിമയിൽ ചില ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. എന്നാൽ, അത്തരം സീനുകൾ ചെയ്യില്ലെന്ന് മമ്മൂട്ടി തീർത്തു പറഞ്ഞുവെന്നും സാജൻ വ്യക്തമാക്കുന്നു. ബേബി ശാലിനി ഡബിൾ റോളിൽ എത്തിയ സിനിമയായിരുന്നു ഒരു നോക്ക് കാണാൻ. കഥയെല്ലാം പൂർത്തിയായിരുന്നു. മമ്മൂട്ടി, മേനക, അംബിക എന്നിങ്ങനെ ആർട്ടിസ്റ്റുകളെ തീരുമാനിച്ചതിന് ശേഷം മമ്മൂട്ടിയുടെ വീട്ടിൽ പോയി തങ്ങൾ കഥ പറഞ്ഞു. എന്നാൽ, കഥ കേട്ട് കഴിഞ്ഞയുടൻ ഈ സിനിമയിൽ താൻ അഭിനയിക്കില്ലെന്നായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്. എന്താണ് കാരണമെന്ന് അദ്ദേഹത്തോട് താൻ ചോദിച്ചു.

കഥക്ക് കുഴപ്പമില്ല, 150 ദിവസം ചിത്രം തീയറ്ററുകളിൽ ഓടുമെന്നാണ് മമ്മൂട്ടി അതിന് മറുപടി പറഞ്ഞത്. എന്നാൽ, മറ്റൊരു പ്രശ്‌നമുണ്ട്, താൻ കല്യാണം കഴിഞ്ഞ സ്ത്രീയിൽ ഉണ്ടാകുന്ന കുട്ടിയാണ് ബേബി ശാലിനി. അതിന് മുമ്പ് പണ്ട് അംബികയെ പ്രേമിച്ച് ചതിക്കുന്നു. ആ ബന്ധത്തിലേതാണ് മറെറാരു ബേബി ശാലിനി. ചതിച്ച് പോയതല്ല, തക്കതായ കാര്യമുണ്ടായിട്ടാണെന്ന് താൻ മമ്മൂട്ടിയോട് പറഞ്ഞു. എങ്ങനെ ആയിരുന്നാലും തനിക്ക് രണ്ട് മക്കളുണ്ടല്ലോ.. ആകാശത്ത് നിന്നൊന്നും കുട്ടികൾ ഉണ്ടാകില്ലല്ലോ.. എങ്ങനെയാണെങ്കിലും സ്ത്രീകളെ തൊട്ട് അഭിനയിക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു.

സ്ത്രീകളെ തൊട്ട് അഭിനയിക്കാൻ തനിക്ക് സാധിക്കില്ല. തൊടാതെയുള്ള സംഭവങ്ങളുണ്ടെങ്കിൽ താൻ ചെയ്യാം. അല്ലാതെ താനത് ചെയ്യില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ഒടുവിൽക്യാമറ ടെക്ക്‌നിക്കുകളിലൂടെ ആ രംഗം ശരിയാക്കാം എന്ന് തയാൻ ഉറപ്പ് നൽകുകയായിരുന്നു. അങ്ങനെയാണ് ആ സിനിമയിൽ മമ്മൂട്ടി യെസ് പറഞ്ഞതെന്നും സാജൻ കൂട്ടിച്ചേർത്തു.

Share
Leave a Comment

Recent News