തിരുവനന്തപുരം: ആര്.എസ്.പി സംസ്ഥാന സമിതിയംഗം വെഞ്ഞാറമൂട് ശശി പാര്‍ട്ടി വിട്ടു. കോവൂര്‍ കുഞ്ഞുമോന് നേതൃത്വം നല്കുന്ന ആര്.എസ്.പി ലെനിനിസ്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മുമ്പ് സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്നു വെഞ്ഞാറമൂട് ശശി. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ സി.പി.ഐ സീറ്റ് വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോയതിനെ തുടര്‍ന്നാണ് ശശി ആര്.എസ്.പിയില്‍ ചേര്‍ന്നത്.
ഈയടുത്താണ് എം.എല്‍.എ സ്ഥാനത്തു നിന്നും ആര്.എസ്.പിയില്‍ നിന്നും രാജിവെച്ച് കോവൂര്‍ കുഞ്ഞുമോന് പുതിയ ആര്.എസ്.പി രൂപീകരിച്ച് ഇടതിനൊപ്പം നില്ക്കാന് തീരുമാനിച്ചത്.
Discussion about this post