മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭൂമിക്ക് തന്നെ വലിയ ദോഷകരമായി മാറിയിരിക്കുകയാണ്.കരയിലും കടലിലും വരെ ഇത്തരം കണികകള്‍ നിറഞ്ഞു കഴിഞ്ഞു. മനുഷ്യരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ഇവ ഗര്‍ഭസ്ഥ ശിശുവില്‍ വരെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ മനുഷ്യ സാന്നിധ്യം അധികം കടന്നു ചെല്ലാത്ത അന്റാര്‍ട്ടിക്കയിലെ വിജനപ്രദേശങ്ങളില്‍ ആവസിക്കുന്ന പെന്‍ഗ്വിനുകളിലും മൈക്രോപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തിയിരിക്കുകയാണ്. ഇവയുടെ ശ്വാസകോശത്തിലും വയറിലും ഇത്തരം കണികകളുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. ഇവയ്ക്ക് ഇതുമൂലം ദഹന പ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നിലവിലുണ്ട്.
5 മില്ലീമീറ്ററില്‍ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍, വസ്ത്രങ്ങളില്‍ നിന്ന് പോലുമാണ് ഇവ പുറത്തുവരുന്നത്. പെന്‍ഗ്വിനുകളുടെ ശരീരത്തിലെ മൈക്രോപ്ലാസ്റ്റിക് ദഹിച്ചിട്ടില്ലെന്ന് പഠനം വെളിപ്പെടുത്തി. ഈ കണങ്ങളെ തകര്‍ക്കാന്‍ അവയുടെ ശരീരം പാടുപെടുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു, ഇത് അവരുടെ സിസ്റ്റങ്ങളില്‍ വിഷ പദാര്‍ത്ഥങ്ങള്‍ ഉല്‍പാദിപ്പിക്കുന്നതിലേക്ക് വരെ നയിച്ചേക്കാം. ഈ ഹാനികരമായ കണികകള്‍ പെന്‍ഗ്വിനുകളെ മാത്രമല്ല, സ്‌കുവാസ് പക്ഷികള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയെയും ബാധിക്കാം.
Discussion about this post