നമ്മുടെ നാട്ടിൽ ഒട്ടുമിക്ക പേരും വീട് വയ്ക്കുമ്പോൾ വാസ്തു നോക്കിയാണ്. വാസ്തു നോക്കി വീട് വച്ചാൽ, ഐശ്വര്യവും സമാധാനവും ഉണ്ടാവുമെന്നാണ് പലരുടെയും വിശ്വാസം. വീടിന്റെ ആകെയുള്ള സ്ട്രക്ച്ചർ മുതൽ വീടിന്റെ നിറം വരെ വാസ്തു നോക്കി തീരുമാനിക്കുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ, ഇതിൽ ഒന്നിലും വിശ്വസിക്കാത്ത ആളുകളും നമുക്ക് ചുറ്റും ഉണ്ട്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടിന്റെ പെയ്ന്റ്. വീട്ടിൽ പെയ്ന്റ് അടിക്കുന്നതിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. എന്തൊക്കെയാണ് വാസ്തുപരമായി വീടിന്റെ നിറത്തിൽ ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം..
കിഴക്ക് ദർശനമായുള്ള വീടുകളിൽ വെള്ള, വെള്ളി, സ്വർണം എന്നീ നിറങ്ങളിലുള്ള പെയിന്റ് ആണ് വേണ്ടതെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. ശാന്തിയുടെയും സമാധാനത്തിന്റെയും വെള്ള. നിഷേധാത്മകമായ ഊർജത്തെ ഒഴിവാക്കാനും വീട്ടിൽ തർക്കങ്ങളും കലഹങ്ങളും ഒഴിഞ്ഞുനിൽക്കാനും ഈ നിറം സഹായിക്കും. വീടിനു സ്വർണനിറത്തിലുള്ള പെയിന്റ് ആണ് അടിക്കുന്നത് എങ്കിൽ ആ വീട്ടില്‍ താമസിക്കുന്നവരുടെ ജീവിതത്തിൽ ശുഭാപ്തിവിശ്വാസവും സന്തോഷവും കൊണ്ടുവരും. അധികാരത്തിന്റെ നിറമാണ് സ്വര്‍ണ്ണ നിറം. അതുകൊണ്ട് തന്നെ, ഉന്നത സ്ഥാനം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ നിറം ഗുണകരമാണ്.
നിങ്ങളുടേത് തെക്ക് ദർശനമായ വീടാണെങ്കിൽ പല തരത്തിലുള്ള നീല നിറങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണെന്ന് വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. നീല നിറം ശാന്തത പ്രധാനം ചെയ്യും. പോസിറ്റീവ് ഊർജത്തെ ആകർഷിക്കാനും സൗഹൃദവും സ്നേഹവും നിലനിർത്താനും ഈ നിറം സഹായിക്കുന്നു.
ഓഫ് വൈറ്റ്, ബീജ്, ക്രീം എന്നീ നിറങ്ങള്‍ വീടിനുള്ളിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഊഷ്മളവും പോസിറ്റീവ് ഊർജത്തെ ആകർഷിക്കുന്നതുമാണ് ഇവ.
Discussion about this post