18ാം നൂറ്റാണ്ടിലെ ചാപ്പല്‍ ഹൗസ് സ്വന്തമാക്കിയ ഒരു യുവതിക്കുണ്ടായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുതിയ വീടിന്റെ ബാത്ത് റൂം പുതുക്കാനായി ടബ്ബ് നീക്കം ചെയ്ത സമയത്ത് ടബ്ബിനടിയില്‍ കണ്ടെത്തിയ ഒരു രഹസ്യവാതിലാണ് മാന്‍ഡി എന്ന യുവതിയെ ഞെട്ടിച്ചത്. ഇവര്‍ ഇത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ഈ വാതിലിനെക്കുറിച്ച് പലതരം അഭിപ്രായങ്ങളാണ് ഇതിന് പിന്നാലെ സോഷ്യല്‍ നിറഞ്ഞത്. കല്‍ക്കരി സ്റ്റോര്‍, ശവപ്പെട്ടി സൂക്ഷിക്കുന്ന ഇടം എന്നൊക്കെയാണ് നെറ്റിസണ്‍സ് വിശേഷിപ്പിച്ചത്.
എന്തായാലും സ്വയം അന്വേഷിക്കാന്‍ മാന്‍ഡി ഇറങ്ങിപ്പുറപ്പെട്ടതിന് ഫലമുണ്ടായി. അവര്‍ക്ക് അതിന് പിന്നിലെ യഥാര്‍ത്ഥ കാരണവും മനസ്സിലായി. വളരെക്കാലം മുമ്പ് ഈ ചാപ്പല്‍ ഹൗസില്‍ താമസിച്ചിരുന്ന ഒരാളുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ഒരു കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഇത്തരം രഹസ്യപടികള്‍ ഉണ്ടെന്ന് അയാള്‍ പറഞ്ഞു. ഇതേ പടികള്‍ വഴി അടുക്കളയിലേക്ക് ഇറങ്ങാനും കഴിയുമായിരുന്നു.
‘ഇന്നത്തെ കാലത്ത് ഇത് വിചിത്രമായി തോന്നാം പക്ഷേ പതിനെട്ടാം നൂറ്റാണ്ടില്‍ ഇത് വളരെ ഒരു സാധാരണമായ കാര്യമായിരുന്നു,’ മാന്‍ഡി പറഞ്ഞു.
പഴയ വീടുകള്‍ വാങ്ങുന്നതും പുതുക്കിപ്പണിയുന്നതും യുഎസില്‍ വലിയ ട്രെന്‍ഡാണ്. പഴയ വീടുകളുടെ വില്‍പ്പന പുതിയ കെട്ടിടങ്ങളേക്കാള്‍ വളരെ കൂടുതലാണ്. വാസ്തവത്തില്‍, കഴിഞ്ഞ വര്‍ഷം യുഎസില്‍ മുമ്പ് നാല് ദശലക്ഷത്തിലധികം പഴയ വീടുകളാണ് വിറ്റഴിച്ചത്.
Discussion about this post