വാഷിംഗ്‌ടൺ: ഒഹായോവിൽ കൂടെ വിജയിച്ചതോടെ 171 സീറ്റിൽ ആധിപത്യമറിയിച്ച് ഡൊണാൾഡ് ട്രംപ്. ഇതോടു കൂടി അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ പുറത്ത് വരുമ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെതിരെ പ്രകടമായ ആധിപത്യം പുലർത്തുകയാണ് ഡൊണാൾഡ് ട്രംപ്. അതെ സമയം കമല ഹാരിസിന് നിലവിൽ 102 ഇലക്ട്രൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.
ന്യൂയോർക്ക് ടൈംസിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത് വിജയം ഡൊണാൾഡ് ട്രംപിലേക്ക് നീങ്ങി തുടങ്ങുന്നതായാണ് . ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപ് വിജയിക്കാനുള്ള സാധ്യതയാണ് കാണുന്നത് . അദ്ദേഹം ആ സംസ്ഥാനങ്ങൾ സുരക്ഷിതമാക്കുകയാണെങ്കിൽ, ഒരു തിരിച്ചു വരവിനു വേണ്ടി കമലാ ഹാരിസിന് മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയിൽ വിജയിക്കേണ്ടി വരും. അത് ഒരു വെല്ലുവിളി നിറഞ്ഞ സാഹചര്യം ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ളോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് എന്നിവിടങ്ങളിലാണ് കമലയ്ക്ക് വിജയം.
Discussion about this post