വാഷിംഗ്‌ടൺ: പ്രധാന മത്സര വേദിയും ചാഞ്ചാട്ട സംസ്ഥാനങ്ങളുമായ പെൻസിൽവാനിയ, നോർത്ത് കരോലിന, ജോർജിയ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വിജയം ഉറപ്പായി. ഇതോടു കൂടി റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഡെമോക്രാറ്റിക് എതിരാളി കമലാ ഹാരിസിനെതിരെ വിജയം പ്രഖ്യാപിച്ചു.
ഫ്ലോറിഡയിൽ വച്ച് നടന്ന വിജയ സന്ദേശത്തിൽ വൈറ്റ് ഹൗസിലേക്ക് ശക്തമായി പോരാടിയ ഈ തിരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച അമേരിക്കയിലെ വോട്ടർമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ പാം ബീച്ച് കൗണ്ടി കൺവെൻഷൻ സെൻ്ററിൽ തൻ്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ട്രംപ് , “ഇത് യഥാർത്ഥത്തിൽ അമേരിക്കയുടെ സുവർണ്ണ കാലഘട്ടമായിരിക്കും, നമ്മൾ അമേരിക്കയെ വീണ്ടും മഹത്തരമാക്കും, വിജയത്തിലേക്ക് മറ്റൊരു വഴിയില്ല. ഞങ്ങൾക്ക് വോട്ട് ചെയ്തതിന് നിങ്ങൾ അഭിമാനിക്കുന്ന തരത്തിലേക്ക് അമേരിക്കയെ ഞങ്ങൾ മാറ്റും ” ട്രംപ് പറഞ്ഞു
Discussion about this post