വാട്സ്ആപ്പിൽ നമുക്ക് നിരവധി ഫോട്ടോകളാണ് വരുന്നത്. ആ ഫോട്ടകൾ എല്ലാം നമ്മൾ എല്ലാവരിലേക്കും ഫോർവേഡ് ചെയ്യാറുമുണ്ട്. അതിൽ ഏതാണ് സത്യം ഏതാണ് വ്യാജം എന്ന് ഒന്നും ആർക്കും തന്നെ അറിയില്ല. എന്നാലും നമ്മൾ ഷെയർ ചെയ്യും.
എന്നാൽ വാട്‌സ്ആപ്പിൽ കിട്ടുന്ന ഫോട്ടകൾ സത്യമാണോ വ്യാജമാണോ എന്ന് അറിയാൻ എളുപ്പം വഴി എത്തിയിരിക്കുകയാണ്. വാട്‌സ്ആപ്പ് തന്നെയാണ് അതിനായി പുതിയ ഫീച്ചർ കൊണ്ടുവരുന്നത്. വാട്സ്ആപ്പ് ഇമേജുകളുടെ വസ്തുത മനസിലാക്കാൻ ആപ്പിനുള്ളിൽ നിന്നുതന്നെ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കാൻ കഴിയുന്ന ഫീച്ചർ മെറ്റ വികസിപ്പിക്കുന്നതായാണ് വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട്. വാട്സ്ആപ്പിൻറെ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 2.24.23.13 ബീറ്റാ വേർഷനിൽ ഇതിൻറെ പരീക്ഷണം നടന്നുവരുന്നു. ‘സെർച്ച് ഓൺ വെബ്’ എന്നാണ് ഈ ഫീച്ചറിൻറെ പേര് എന്നാണ് വിവരം.
വാട്സ്ആപ്പിൽ ലഭിക്കുന്ന ഫോട്ടോകൾ സെർച്ച് ഓൺ വെബ് ഓപ്ഷൻ വഴി ഗൂഗിളിന് റിവേഴ്സ് ഇമേജ് സെർച്ചിനായി നേരിട്ട് സമർപ്പിക്കാം. ഗൂഗിളിൻറെ ഏറെക്കാലമായുള്ള റിവേഴ്സ് ഇമേജ് സെർച്ച് ഫീച്ചറുമായി വാട്സ്ആപ്പിനെ ബന്ധിപ്പിച്ചാണ് മെറ്റ ഇത് സാധ്യമാക്കുന്നത്.
വാട്സ്ആപ്പിൽ ലഭിക്കുന്ന എല്ലാ ഫോട്ടോകളും വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ രൂപമാറ്റം വരുത്തിയതോ ആണോയെന്ന് പരിശോധിക്കാൻ പുത്തൻ ഫീച്ചറിലൂടെ സാധിക്കും. വാട്സ്ആപ്പിൽ ലഭിച്ച ഒരു ചിത്രം തുറന്ന ശേഷം വലതുമൂലയിൽ കാണുന്ന മൂന്ന് ഡോട്ട് മാർക്കുകളിൽ ക്ലിക്ക് ചെയ്താൽ സെർച്ച് ഓൺ വെബ് എന്ന ഓപ്ഷൻ വൈകാതെ പ്രത്യക്ഷപ്പെടും.
Discussion about this post