Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സംസാരിക്കാൻ കഴിയാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയത് സ്വന്തം പിതാവ്! ഡിഎൻഎ പരിശോധന നടത്തിയത് 17 പേരിൽ

by Brave India Desk
Feb 5, 2026, 03:21 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലെ കഫ് പരേഡ് മേഖലയിൽ നിന്ന് മനസാക്ഷിയെ മരവിപ്പിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കേൾവിയും സംസാരശേഷിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് ക്രൂരനായ പിതാവ് പോലീസിന്റെ പിടിയിലായത്. സംശയത്തിൻ്റെ മുൾമുനയിലായിരുന്ന 17 പേരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് പിതാവാണ് യഥാർത്ഥ പ്രതിയെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടി തന്റെ മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതി പറയുകയായിരുന്നു. വയറ്റിൽ എന്തോ ഇഴയുന്നതുപോലെ തോന്നുന്നു എന്നായിരുന്നു പെൺകുട്ടി മുത്തശ്ശിയെ ധരിപ്പിച്ചത്. തുടർന്ന് മുംബൈയിലെ കാമ ആൻഡ് അൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടിപ്പോയി. അഞ്ചുമാസം ഗർഭിണിയായിരുന്നു ആ പെൺകുട്ടി. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

Stories you may like

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

തുടക്കത്തിൽ പോലീസിന് മൊഴിയെടുക്കാൻ വലിയ പ്രായസമാണ് നേരിടേണ്ടി വന്നത്. പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയില്ലെന്നതും ഭയം മൂലം കാര്യങ്ങൾ വ്യക്തമാക്കാൻ മടിച്ചതും അന്വേഷണത്തെ ബാധിച്ചു. ഈ ഘട്ടത്തിൽ പിതാവിനെ ചോദ്യം ചെയ്തപ്പോൾ മകൾ എങ്ങനെ ഗർഭിണിയായി എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. പരാതി നൽകാൻ പോലും ഇയാൾ തയ്യാറായില്ല. എന്നാൽ പിന്നീട് വിദഗ്ധമായ കൗൺസിലിംഗിലൂടെ പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പോലീസിന് സാധിച്ചു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ അയൽവാസിയായ ഒരാളെയും 17 വയസ്സുള്ള ഒരു കൗമാരക്കാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ നിഗൂഢതകൾ നീക്കാൻ പോലീസ് ഡിഎൻഎ പരിശോധന എന്ന ശാസ്ത്രീയ മാർഗ്ഗം തേടുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ 17 പേരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഭ്രൂണത്തിന്റെ ഡിഎൻഎയുമായി ഒത്തുനോക്കി. ജനുവരി 27-ന് പുറത്തുവന്ന ലബോറട്ടറി റിപ്പോർട്ടിൽ പിതാവിന്റെ ഡിഎൻഎ മാത്രമാണ് പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനുമിടയിലാണ് ക്രൂരമായ ഈ പീഡനം നടന്നതെന്നാണ് പോലീസ് നിഗമനം. മകളെ സംരക്ഷിക്കേണ്ട പിതാവ് തന്നെ ഇത്തരമൊരു ഹീനകൃത്യം ചെയ്തത് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പ്രതിക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: 17 Men DNA-Tested
Share
Tweet
Send
Share

Latest stories from this section

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും നോട്ടീസ് അയക്കാം ; ഇൻഡി സഖ്യത്തിന്റെ ഹർജി പരിഗണിച്ച് സുപ്രീംകോടതി

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

55 വർഷത്തെ വായനാനുഭവം: മനോരമ പത്രം ഉപേക്ഷിക്കണോയെന്ന ആശയക്കുഴപ്പത്തിൽ ജോബ് പൊട്ടാസിന്റെ കുറിപ്പ് വൈറലാകുന്നു

Latest News

വികസനത്തിൽ നിർണായകമായി ഡിജിറ്റൽ ഇന്ത്യ; പുതിയ ഐഡന്റിറ്റി നൽകിയെന്ന് പ്രധാനമന്ത്രി

വികസനത്തിനൊപ്പം രാജ്യസുരക്ഷയും മുഖ്യം ; ലഡാക്കിൽ 3,350 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി മോദി

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

റീൽ നിർമ്മാതാക്കളും സ്വതന്ത്ര മാധ്യമപ്രവർത്തകരും തമ്മിൽ തിരിച്ചറിയാൻ പ്രയാസം; സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാർ

എന്നെ മൂന്ന് മത്സരം കൊണ്ട് ഒഴിവാക്കിയ ആളുകൾ അവന് നൽകിയത് ഒരു വർഷമെന്ന് ആ താരത്തിന് തോന്നും, അയാളെ ടീമിൽ നിന്ന് ഒഴിവാക്കുക: മുഹമ്മദ് കൈഫ്

ഈ പോക്ക് പോയാൽ 2028 ലോകകപ്പ് മറന്നേക്കൂ’; ഇന്ത്യൻ ബോളിങ് കോമ്പിനേഷനെതിരെ കടുപ്പിച്ച് മുഹമ്മദ് കൈഫ്

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്തിനാണ് നിങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത്? ഇൻഡി സഖ്യത്തിന് സുപ്രീംകോടതിയിൽ നിന്നും രൂക്ഷ വിമർശനം

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

പാകിസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് വൻ ദുരന്തം ; 27 കുട്ടികളും അധ്യാപകനും മരിച്ചു

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

ഫ്ലാറ്റ് പിച്ചുകളിൽ ഇന്ത്യയുടെ ബോളിങ് പരീക്ഷിക്കപ്പെടുന്നു; ആ താരത്തിന് പകരം വെക്കാൻ ആൾ ഇല്ല: സഞ്ജു സാംസൺ

‘ഒരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഒരിക്കലും ഇങ്ങനെ പെരുമാറില്ല’ ; രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

രാഹുൽ ഗാന്ധിക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി ; പ്രക്ഷോഭ വേളയിലെ പെരുമാറ്റത്തിൽ രാഹുൽ കൃത്യമായ വിശദീകരണം നൽകണമെന്ന് നിർദേശം

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

എന്റെ റൺസ് കൊണ്ട് ടീം ജയിക്കണമായിരുന്നു’; ഹൈദരാബാദിലെ തോൽവിയിൽ നിരാശ തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies