Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അന്ന് വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കി ഞാൻ കാത്തിരുന്നു, പക്ഷേ വന്നത് അവളുടെ മരണവാർത്ത; വിങ്ങുന്ന ഓർമ്മകളുമായി ജി. വേണുഗോപാൽ!

by Brave India Desk
Feb 5, 2026, 05:31 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലയാളികളുടെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ മകൾ ഷാൻ ജോൺസൺ വിടപറഞ്ഞിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. ഷാന്റെ ഓർമ്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയ ഗായകൻ ജി. വേണുഗോപാൽ. പത്ത് വർഷം മുൻപ് ഇതേ ഫെബ്രുവരി അഞ്ചിന്, തന്റെ വീട്ടിൽ ഉച്ചഭക്ഷണത്തിന് എത്തുമെന്ന് പറഞ്ഞിരുന്ന  ആ പെൺകുട്ടിയുടെ വിയോഗം ഇന്നും വേണുഗോപാലിന് ഒരു തീരാനോവാണ്.

“ആ ഫെബ്രുവരി അഞ്ച് വൈകുന്നേരം, തിരുവനന്തപുരത്ത് അവൾ സംഗീതം നൽകിയ ഒരു ഗാനത്തിന് എന്റെ ശബ്ദം റിക്കാർഡ് ചെയ്യാൻ വരും എന്ന് പറഞ്ഞ ദിവസമായിരുന്നു. അന്ന് അവളുടെ പ്രതിശ്രുത വരനോടൊപ്പം എന്റെ വീട്ടിൽ ലഞ്ചിനു വരാം, അത് കഴിഞ്ഞ് സ്റ്റുഡിയോയിൽ നമുക്ക് പോകാം എന്നായിരുന്നു പ്ലാൻ. എന്നാൽ രാവിലെ പതിനൊന്ന് മണിയോടെ സംവിധായകൻ വിജി തമ്പിയുടെ ഫോൺ കോളിലൂടെയാണ് ആ ദുരന്തവാർത്ത അറിഞ്ഞത്,” വേണുഗോപാൽ ഓർക്കുന്നു. വാർത്ത സത്യമാകരുതേ എന്ന പ്രാർത്ഥനയിലായിരുന്നു അന്ന് എല്ലാവരും.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കുട്ടിക്കാലം മുതൽക്കേ ഷാനെ തനിക്കറിയാമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “കിന്നരിയുള്ള കുപ്പായവും നടക്കുമ്പോൾ കരയുന്ന ഷൂസുമായി ജോൺസേട്ടന്റെ വിരലിൽ തൂങ്ങി സ്റ്റുഡിയോയിൽ വരുന്ന ഒരു മാലാഖ കൊച്ചായിരുന്നു അവൾ. സ്വന്തമായി ട്യൂൺ ചെയ്യാനും വരികൾ എഴുതാനും അവൾക്ക് വലിയ താല്പര്യമായിരുന്നു. റെക്കോർഡിംഗിന് വിളിച്ചപ്പോൾ പ്രതിഫലം എത്രയാണെന്ന് ചോദിച്ച ഷാനെ അന്ന് താൻ വഴക്ക് പറഞ്ഞിരുന്നു,” സ്നേഹനിധിയായ ആ വലിയേട്ടൻ ഓർക്കുന്നു.

ഷാനിനും പ്രതിശ്രുത വരനും വേണ്ടി ഉച്ചഭക്ഷണം തയ്യാറാക്കി കാത്തിരുന്ന വേണുഗോപാലിന്റെ വീട്ടുകാർക്ക് അവളുടെ മരണവാർത്ത ഉൾക്കൊള്ളാനായില്ല. ജോൺസൺ മാസ്റ്ററുടെയും മകൻ റെൻ ജോൺസന്റെയും വിയോഗത്തിന് പിന്നാലെ ഷാനും യാത്രയായത് വിധിയുടെ ക്രൂര വിനോദമായാണ് സംഗീത ലോകം കാണുന്നത്. ഉണ്ണി മാഞ്ഞാലി രചിച്ച ‘ഇളവെയിൽ കൊണ്ടു നാം നടന്ന നാളുകൾ’ എന്ന ഷാൻ സംഗീതം നൽകിയ ആൽബത്തിലെ ഗാനം ഇന്നും വിങ്ങലോടെയല്ലാതെ മലയാളികൾക്ക് കേൾക്കാനാവില്ല. ജി. വേണുഗോപാലും സുജാത മോഹനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ആ മനോഹരമായ ഈണങ്ങൾ ബാക്കിവെച്ച് ഷാൻ അദൃശ്യമായ സംഗീത ലോകത്തേക്ക് മറഞ്ഞിട്ട് ഒരു പതിറ്റാണ്ട് തികയുമ്പോഴും ആ ഓർമ്മകൾക്ക് മരണമില്ല.

Tags: g venugopalMUSIC
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies