Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

 ലോകത്തെ വിറപ്പിച്ച ‘ കാണ്ഡഹാർ ഭീമൻ; ഗുഹയിൽ യുഎസ് സൈന്യം വെടിവെച്ചിട്ടത് 13 അടി പൊക്കമുള്ള മനുഷ്യനെയോ?

by Brave India Desk
Feb 5, 2026, 03:53 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

 

ചുട്ടുപൊള്ളുന്ന വെയിലും വിജനമായ മലനിരകളും മാത്രം സാക്ഷിയായ ആ പകൽ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിൽ ഒരു സംഘം അമേരിക്കൻ സൈനികർ നേരിട്ടത് അവരുടെ ജീവിതത്തിലെ ഏറ്റവും ഭീകരമായ നിമിഷത്തെയായിരുന്നു. ഭീകരവാദികളെ വേട്ടയാടാനിറങ്ങിയ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റ്, ഒരു ഗുഹയുടെ അന്ധകാരത്തിൽ നിന്ന് പുറത്തേക്ക് വന്ന ആ രൂപത്തെ കണ്ട് ഒരു നിമിഷം സ്തംഭിച്ചുപോയി. പതിമൂന്ന് അടി ഉയരം, കത്തുന്ന ചുവപ്പ് നിറത്തിലുള്ള മുടി, കൈകളിൽ ആറ് വിരലുകൾ വീതം! പുരാണങ്ങളിലെ അസുരരൂപങ്ങളെ ഓർമ്മിപ്പിക്കുന്ന ആ ‘കാണ്ഡഹാർ ഭീമന്റെ’ കഥ ഇന്ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ചർച്ചയാകുകയാണ്.

Stories you may like

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

2002-ൽ കാണ്ഡഹാറിലെ ഉൾനാടൻ മലനിരകളിൽ വെച്ച് അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് 13 അടി ഉയരമുള്ള ഒരു ഭീമൻ മനുഷ്യനെ വെടിവെച്ചു കൊന്നുവെന്ന വാർത്തയാണ് വീണ്ടും ചർച്ചയാകുകയാണ്. ‘കാണ്ഡഹാർ ഭീമൻ’ (Kandahar Giant) എന്നറിയപ്പെടുന്ന ഈ ജീവിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ യുദ്ധവിവരണങ്ങൾക്കും അപ്പുറം ഒരു ഹൊറർ സിനിമയെ വെല്ലുന്ന രീതിയിലാണ് പുറത്തുവരുന്നത്.

അഫ്ഗാൻ അധിനിവേശത്തിന്റെ ഭാഗമായി നടന്ന ‘ഓപ്പറേഷൻ എൻഡുറിംഗ് ഫ്രീഡം’ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. കാണ്ഡഹാറിലെ ഒരു വിദൂര പർവ്വത മേഖലയിൽ പട്രോളിംഗിന് പോയ ഒരു കൂട്ടം യുഎസ് സൈനികരെ പെട്ടെന്ന് കാണാതായി. അവരുമായുള്ള റേഡിയോ സന്ദേശങ്ങൾ നിലച്ചതോടെയാണ് സ്പെഷ്യൽ ഓപ്‌സ് യൂണിറ്റ് തിരച്ചിലിനായി മലനിരകളിലേക്ക് തിരിച്ചത്. കിലോമീറ്ററുകളോളം തിരച്ചിൽ നടത്തിയ സൈന്യം ഒരു വലിയ ഗുഹയ്ക്ക് മുന്നിലെത്തി. ഗുഹയ്ക്ക് ചുറ്റും സൈനിക ഉപകരണങ്ങൾ ചിതറിക്കിടന്നിരുന്നുവെങ്കിലും കാണാതായ സൈനികരെക്കുറിച്ച് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. ആ നിമിഷമാണ് ഗുഹയ്ക്കുള്ളിൽ നിന്ന് ആ ഭീകരരൂപം പുറത്തേക്ക് വന്നത്.

മിസ്റ്റർ കെ. എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു മിലിട്ടറി കോൺട്രാക്ടർ 2016-ൽ നൽകിയ വെളിപ്പെടുത്തലുകൾ പ്രകാരം, ഗുഹയിൽ നിന്ന് പുറത്തുവന്നത് 13 അടിയോളം പൊക്കമുള്ള, കടും ചുവപ്പ് നിറത്തിലുള്ള മുടിയുള്ള ഒരു ഭീമൻ മനുഷ്യനായിരുന്നു. ഇയാൾക്ക് ഓരോ കൈകളിലും ആറ് വിരലുകൾ വീതമുണ്ടായിരുന്നുവെന്നും രണ്ട് നിര പല്ലുകൾ ഉണ്ടായിരുന്നുവെന്നും സാക്ഷികൾ പറയുന്നു. ഗുഹയിൽ നിന്ന് പുറത്തേക്ക് ചാടിയ ഈ ഭീമൻ താൻ കരുതിയിരുന്ന ഒരു കുന്തം ഉപയോഗിച്ച് ഒരു അമേരിക്കൻ സൈനികനെ കുത്തിക്കൊന്നു. ഇതോടെ മറ്റ് സൈനികർ ഒരേസമയം തങ്ങളുടെ അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ഭീമന് നേരെ നിറയൊഴിച്ചു. എം4 കാർബൈനുകളും എം107 ബാരറ്റ് റൈഫിളുകളും ഉപയോഗിച്ച് ഏകദേശം 30 സെക്കൻഡോളം തുടർച്ചയായി വെടിയുതിർത്ത ശേഷമാണ് ആ ജീവി നിലംപതിച്ചത്.

ചീഞ്ഞഴുകിയ മൃതദേഹത്തിന്റേതിന് സമാനമായ രൂക്ഷഗന്ധമായിരുന്നു ആ ഭീമന് ചുറ്റുമെന്നു സൈനികർ ഓർക്കുന്നു. കൊല്ലപ്പെട്ട ജീവിയുടെ മൃതദേഹം പിന്നീട് ഒരു ചിനൂക്ക് ഹെലികോപ്റ്ററിൽ കയറ്റി അവിടെ നിന്ന് മാറ്റി. ഇതിന് ശേഷം ഈ സംഭവത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ സൈനികരെ കൊണ്ട് രഹസ്യരേഖകളിൽ ഒപ്പുവെപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ‘സത്യം അറിയാൻ ലോകത്തിന് അവകാശമുണ്ട്’ എന്ന നിലപാടിൽ ചില സൈനികർ പിൽക്കാലത്ത് ഈ രഹസ്യം പുറത്തുവിടുകയായിരുന്നു.

ഭാരതീയ പുരാണങ്ങളിലും മറ്റ് പുരാതന സംസ്‌കാരങ്ങളിലും പറയുന്ന ‘അസുര’ രൂപങ്ങൾക്ക് സമാനമായ ഒന്നാണോ ഇത് എന്ന ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും, അഫ്ഗാൻ മലനിരകളിലെ രഹസ്യങ്ങൾ ഇന്നും ലോകത്തിന് മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്നു.

 

 

Tags: The 13-Foot CryptidU.S. Special Ops
Share
Tweet
Send
Share

Latest stories from this section

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിൽ ‘അനാശാസ്യം’: രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

കുട്ടികളിലെ നിശബ്ദ വില്ലൻ’: മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ലെഡ് വിഷബാധ; നിർണ്ണായക മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Latest News

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ജയ്ശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച മുംബൈയിൽ: പ്രതിപക്ഷ വിമർശനങ്ങൾ തള്ളി കേന്ദ്രം

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

സിജെപി മുംബൈയിൽ നിശ്ചയിച്ച തിരംഗ മാർച്ച് വൻ പരാജയം ; ആസാദ് മൈതാനത്ത് എത്തിയത് അമ്പതോളം ആളുകൾ മാത്രം

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

ഡൽഹിയിൽ കടുത്ത പോലീസ് നടപടി: അഭിജീത് ദിപ്കെയെ ജാഫർപൂർ കലാൻ സ്റ്റേഷനിലേക്ക് മാറ്റി, നൂറ്റൻപതോളം പ്രതിഷേധക്കാർ കസ്റ്റഡിയിൽ

എഞ്ചിന്  സാങ്കേതിക തകരാർ; അസമിൽ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി; യാത്രികരിൽ കേന്ദ്രമന്ത്രിയും

വിമാനക്കമ്പനികളുടെ പകൽകൊള്ളയ്ക്ക് പൂട്ടു വീഴുന്നു! ടിക്കറ്റ് നിരക്ക് നിയന്ത്രണത്തിന് പുതിയ ചട്ടങ്ങൾ; രണ്ടാഴ്ചയ്ക്കകം ഉത്തരവിറക്കുമെന്ന് കേന്ദ്രം

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

പിണറായിക്കും റിയാസിനും എതിരെ നടക്കുന്നത് യു.ഡി.എഫ് – ബി.ജെ.പി ഒത്തുകളി ; കേസുകൾ രാഷ്ട്രീയ ഗൂഢാലോചനയെന്ന് എം. വി. ഗോവിന്ദൻ

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

മന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റ്: പിഎസ്‌സി ജീവനക്കാരനെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവ്

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies