തൃശ്ശൂർ : അത്യാഹിത വിഭാഗത്തിൽ വച്ച് ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തതായി പരാതി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ഡോക്ടർ പരിശോധിക്കാൻ വൈകിയെന്ന് ആരോപിച്ചാണ് പരിക്കേറ്റ് അത്യാഹിത വിഭാഗത്തിൽ എത്തിയിരുന്ന യുവാവ് അതിക്രമം നടത്തിയത്. ഇയാൾ ഫേസ്ബുക്കിൽ ലൈവിലൂടെ ഡോക്ടറെ ചീത്ത വിളിക്കുകയും വനിതാ ഡോക്ടറുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു എന്നും പരാതിയിൽ സൂചിപ്പിക്കുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജ് അസ്ഥിരോഗ വിഭാഗത്തിലെ ഡോ. രോഹന്‍ എന്ന പി.ജി. വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്. പോട്ടൂര്‍ സ്വദേശിയായ യുവാവണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടറെ മര്‍ദിച്ചത്. അദ്ദേഹത്തിന്റെ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ അമ്മയെയും മകളെയും പരിശോധിക്കുമ്പോഴാണ് യുവാവ് പ്രശ്നം ഉണ്ടാക്കിയതെന്നാണ് ഡോക്ടർ പറയുന്നത്.
അത്യാഹിത വിഭാഗത്തിൽ എത്തി 15 മിനിറ്റ് കഴിഞ്ഞിട്ടും തന്നെ ഡോക്ടർ പരിശോധിച്ചില്ല എന്നാണ് പ്രതിയായ യുവാവ് ആരോപിക്കുന്നത്. ഡോക്ടറുടെ ഈ നടപടി ചോദ്യം ചെയ്ത് ഫേസ്ബുക്കിൽ ലൈവ് പോയതോടെയാണ് സംഘർഷം ഉണ്ടായത്. പ്രതിയായ യുവാവിനും സംഘർഷത്തിൽ പരിക്കേറ്റതായാണ് സൂചന.
Discussion about this post