തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) അവബോധ പരിപാടികള്‍ നടത്തി സംസ്ഥാന ആരോഗ്യ വകുപ്പ്. ആന്റി ബയോട്ടിക്കുകളുടെ അനാവശ്യമായ ഉപയോഗം കാരണം രോഗാണുക്കൾക്ക് മരുന്നുകളോട് പ്രതികരിക്കാതിരിക്കുന്ന അവസ്ഥ തടയുന്നതിനാണിത്. നിലവിൽ പല രോഗങ്ങൾക്കും കാരണമായ രോഗാണുക്കൾക്ക് മരുന്നുകളോട് പ്രതിരോധം ഉണ്ടായതായാണ് കേന്ദ്ര ആരോഗ്യ വകുപ്പ് വ്യക്തമാക്കിയത്.
ആന്റിബയോട്ടിക് സാക്ഷരതയില്‍ ഏറ്റവും പ്രധാനമാണ് അവബോധം. സാധാരണക്കാരില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വീടുകളിലെത്തി ബോധവല്‍ക്കരണം നല്‍കുന്നത്. പരിശീലനം ലഭിച്ച 2257 ആശാ പ്രവര്‍ത്തകരാണ് വീടുകളിലെത്തി ബോധവല്‍ക്കരണം നടത്തുന്നത്. ഗ്രാമീണ മേഖല, നഗര മേഖല, ആദിവാസി മേഖല, അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് അവബോധം നല്‍കിയത്.
ഇതിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട് . ഇതുകൂടാതെ ആന്റിബയോട്ടിക്കുകളെ കുറിച്ചുള്ള ശാസ്ത്രീയ അവബോധം താഴെത്തട്ടില്‍ എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ബോധവൽക്കരണം.
Discussion about this post