ന്യൂഡൽഹി: ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഫാഷൻ ലോകത്ത് തങ്ങളുടേത് ആയ സ്ഥാനം ഉണ്ടാക്കിയെടുത്ത് ഫാഷൻ ബ്രാൻഡ് ആണ് മൊഷിനോ. ബാഗുകളിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തിയാണ് മൊഷിനോ ആളുകളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയത്. അടുത്തിടെ കമ്പനി പുറത്തിറക്കിയ ബ്രെഡിന്റെ ആകൃതിയിലുള്ള ബാഗ് വളരെ പ്രസിദ്ധമായിരുന്നു. ഇപ്പോഴിതാ മറ്റൊരു മോഡൽ ബാഗുമായി ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ് മൊഷിനോ.
പച്ചക്കറിയായ സെലറിയുടെ രൂപത്തിലാണ് പുതിയ ബാഗ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പച്ച നിറത്തിൽ കൈപ്പിടിയിൽ ഒതുങ്ങുന്ന ബാഗ് ഒറ്റ നോട്ടത്തിൽ സെലറി ആണെന്നേ ആർക്കും തോന്നുകയുള്ളു. ഒറ്റ അറ മാത്രമുള്ള ഈ ബാഗ് ലെതർ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. പച്ചയുടെ ഇളം കടും നിറങ്ങളും വെള്ള നിറവും ബാഗിന് നൽകിയിട്ടുണ്ട്. നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ബാഗിന് നാല് ലക്ഷം രൂപയാണ് വില.
ബാഗിന്റെ അറ്റത്തായി നൽകിയിരിക്കുന്ന ചെറിയ ഇലകളാണ് ഫാഷൻ പ്രേമികളുടെ മനസ് കീഴടക്കിയിരിക്കുന്നത്. നപ്പ ലെതർ ഉപയോഗിച്ചാണ് ഈ ഇലകളും തണ്ടുകളും നിർമ്മിച്ചിരിക്കുന്നത്. യഥാർത്ഥമെന്ന് തോന്നിക്കുന്നതിന് വേണ്ടിയാണ് ഇത്. അതേസമയം ബാഗിലെ ചെറിയ ഇലകൾ കാണുമ്പോൾ മല്ലിയില ആണെന്നും സംശയിച്ച് പോകാം.
Discussion about this post