വര്‍ഷങ്ങളായി സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹത്തെ തിരയുകയാണ് ഗവേഷകര്‍. 2014ലാണ് ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് തുടക്കമായത്. കൈപ്പര്‍ ബെല്‍റ്റിലെ അസാധാരണമായ ചില പരിക്രമണ പാറ്റേണുകള്‍ക്കൊപ്പം ഗുരുത്വാകര്‍ഷണത്തില്‍ കാണപ്പെട്ട ചില അപാകതകളുമാണ് പ്ലാനറ്റ് ഒന്‍പതിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഈ ഗവേഷണത്തിനായി ഒരു പുതിയ ടെലിസ്‌കോപ്പ് തന്നെ നാസ വികസിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2025 അവസാനത്തോടെ ഇത് തയ്യാറാകും, ഇതോടെ പ്ലാനറ്റ് ഒന്‍പത് നിലവിലുണ്ടോ ഇല്ലയോ എന്ന് നിര്‍ണ്ണയിക്കാനാകും.
സൗരയൂഥത്തില്‍ ഒരു ഗ്രഹം ഒളിച്ചിരിക്കുകയാണെന്നും അത് അവര്‍ അന്വേഷിക്കുന്ന ഗ്രഹം ഒമ്പത് ആയിരിക്കാമെന്നും ഉള്ള ഏറ്റവും ശക്തമായ തെളിവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. ഈ ഗ്രഹം സ്ഥിതി ചെയ്യുന്നത് കൈപ്പര്‍ ബെല്‍റ്റില്‍ തന്നെ ആയിരിക്കുമെന്ന് അവര്‍ പറയുന്നു.
ഇത് ചെറുതും ഭൂമിയുടെ 1.5 മുതല്‍ 3 മടങ്ങ് വരെ പിണ്ഡം മാത്രമുള്ളതുമാണ്. എന്നിരുന്നാലും, അതിന്റെ ഘടനയെക്കുറിച്ച് വലിയ അറിവൊന്നുമില്ല അത് ഒരു മഞ്ഞുമൂടിയ, പാറ നിറഞ്ഞ ഭൂമി പോലെയുള്ള ഒരു ഗ്രഹമാകാനുള്ള സാധ്യതകള്‍ വളരെ വലുതാണെന്നും ഇവര്‍ വ്യക്തമാക്കി.
ഈ ഗ്രഹത്തിന്റെ വലിയ പിണ്ഡം അര്‍ത്ഥമാക്കുന്നത് അതിന് വലിയ ആന്തരിക ഊര്‍ജ്ജമുണ്ടെന്നും ഭൂഗര്‍ഭ സമുദ്രങ്ങളെപ്പോലും നിലനിര്‍ത്താന്‍ കഴിയുമെന്നുമാണ് ‘ഗവേഷകരുടെ വിശ്വാസം ജപ്പാനിലെ കിന്‍ഡായി സര്‍വകലാശാലയിലെ പ്ലാനറ്ററി സയന്‍സസ് അസോസിയേറ്റ് പ്രൊഫസറും പഠനത്തിന്റെ സഹ രചയിതാവുമായ പാട്രിക് സോഫിയ ലൈക്കാവ്ക പറഞ്ഞു.
Discussion about this post