ടാറ്റൂ ചെയ്യാന്‍ വലിയ ആവേശം കാണിക്കാന്‍ വരട്ടെ. ഇതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ വിദഗ്ധര്‍. ശരീരത്തില്‍ ടാറ്റു ചെയ്യാന്‍ പോകുന്നവരാണ് നിങ്ങളെങ്കില്‍ ഇനി മുതല്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നമുണ്ടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്..
ടാറ്റൂ ചെയ്യാന്‍ പോകുമ്പോള്‍ അവ നിങ്ങളുടെ ശരീരത്തില്‍ ഉപയോഗിക്കാന്‍ പോകുന്ന നിറം മുതല്‍ സൂചി വരെ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. ടാറ്റൂ ചെയ്യാനുള്ള മഷിയില്‍ കാഡ്മിയം, നിക്കല്‍ എന്നീ രാസവസ്തുക്കളുണ്ട്. ഇത് ചിലരില്‍ അലര്‍ജിക് റിയാക്ഷന്‍ ഉണ്ടാക്കാം.
ടാറ്റൂ ചെയ്ത ഭാഗം ചുവന്നുതടിക്കുക, ചൊറിച്ചില്‍ എന്നിവയാണ് അലര്‍ജിയുണ്ടായാല്‍ വരുന്ന ലക്ഷണങ്ങള്‍. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കൃത്യമായി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിശ്വാസ്യതയുള്ള സെന്ററുകളെ മാത്രം ടാറ്റൂ ചെയ്യാനായി സമീപിക്കുക. ടാറ്റൂ ചെയ്ത ഭാഗം 24 മണിക്കൂര്‍ നേരത്തേക്ക് ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കണം.
നന്നായി സുഖപ്പെടുന്നത് വരെ ടാറ്റൂ ചെയ്ത ഭാഗത്ത് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കുന്നതാണ് ഉചിതം. ടാറ്റൂ ചെയ്യുന്നവര്‍ ഹൈപ്പറ്റൈറ്റിസ് ബി കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അലര്‍ജി, പ്രമേഹം, ഹൃദ്രോഗം, എക്‌സിമ, സോറിയാസിസ് എന്നിവയുള്ളവര്‍ ടാറ്റൂ ചെയ്യരുത്. പ്ലേറ്റ്ലറ്റ് സംബന്ധിയായ എന്തെങ്കിലും പ്രശ്‌നമുള്ളവരും ടാറ്റൂ ചെയ്യരുത്.
Discussion about this post