പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാത്തവര്‍ വളരെ ചുരുക്കമാണ്. അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലം ചര്‍മ്മത്തിനുണ്ടാകുന്ന കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെ ചെറുക്കാന്‍ ഇത് പര്യാപ്തമാണെന്നാണ് പൊതുധാരണ. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ നടത്തിയ, പരീക്ഷണങ്ങള്‍ അനുസരിച്ച്, സണ്‍സ്‌ക്രീന്‍ ഉപയോഗം മെലനോമ, സ്‌ക്വാമസ് സെല്‍ സ്‌കിന്‍ ക്യാന്‍സറുകള്‍ എന്നിവ കുറയ്ക്കുന്നുവെന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വാണിജ്യപരമായ സണ്‍സ്‌ക്രീനുകള്‍ അള്‍ട്രാവയലറ്റ് വികിരണത്തിന്റെ ചര്‍മ്മത്തെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ രാസഘടകങ്ങള്‍ മാത്രമല്ല ഭൗതിക ഘടകങ്ങളും ഉപയോഗിക്കുന്നുണ്ട്. ഡെര്‍മറ്റോളജി അസോസിയേഷന്‍ മിക്ക മുതിര്‍ന്നവരോടും കുട്ടികളോടും യുവി പ്രൊട്ടക്ഷന്‍ ഫാക്ടര്‍ കുറഞ്ഞത് 30 ബ്രോഡ്-സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനാണ് ഉപദേശിക്കുന്നത്. എന്നാല്‍ സണ്‍സ്‌ക്രീന്‍ കൊണ്ടുമാത്രം ചര്‍മ്മത്തിലെ കാന്‍സറിനെ തടയാന്‍ കഴിയില്ല. അതിന് ഈ ആറു കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം.
10 മുതല്‍ 4 വരെ
സൂര്യന്‍ ഏറ്റവും കൂടുതല്‍ കത്തിജ്വലിച്ച് നില്‍ക്കുന്ന 10 മണി മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. ഇറങ്ങിയാല്‍ തക്ക സുരക്ഷകള്‍ ഉപയോഗിക്കുക.
ശരീരത്തിലേക്ക് നേരിട്ട് ഹീറ്റ് പതിക്കുന്നത് ഒഴിവാക്കുക
ശരീരത്തിലേക്ക് നേരിട്ട് സൂര്യന്റെ ചൂട് പതിക്കുന്നത് ഒഴിവാക്കുക, വിശേഷിച്ച് മുറിവുകള്‍ ഉള്ള സ്ഥലങ്ങളില്‍.
റഗുലര്‍ ചെക്കപ്പ്
ചര്‍മ്മത്തില്‍ കാണപ്പെടുന്ന പാടുകളും തടിപ്പുകളും പരിശോധിക്കുക. മാസത്തിലൊന്നെങ്കിലും ഡോക്ടറെ സനദര്‍ശിക്കുക.
ശരീരഭാരം ഇടയ്ക്കിടെ ചെക്ക് ചെയ്യുക
ശരീരത്തിന്റെ ഭാരത്തില്‍ വളരെ പെട്ടെന്ന് വരുന്ന മാറ്റങ്ങളെ നിസ്സാരമായി കണക്കാക്കരുത്.
ബയോപ്‌സി
എന്തെങ്കിലും സംശയം തോന്നിയാല്‍ ബയോപ്‌സി ചെയ്യുക. ചര്‍മ്മത്തില്‍ കാണപ്പെടുന്ന വ്യത്യാസങ്ങള്‍ കാന്‍സറല്ല എന്ന് ഉറപ്പുവരുത്തുക.
Discussion about this post