കുരങ്ങുവര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ മനുഷ്യരെ പോലെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇവയെക്കൂടാതെ കാക്കകളും അതുപോലെ മറ്റു ചില ജീവികളും സവിശേഷ സന്ദര്‍ഭങ്ങളില്‍ ഇത്തരത്തില്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആനകളും ഇങ്ങനെ ചെയ്താലോ.
അത്തരത്തിലൊരു സ്വഭാവരീതിയാണ് ഇപ്പോള്‍ ജന്തുശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കുന്നത്. ബെര്‍ലിനിലെ ഹംബോള്‍ട്ട് യൂണിവേഴ്‌സിറ്റിയിലെ ഡോ മൈക്കള്‍ ബ്രേക്ക്റ്റാണ് ഇത്തരത്തിലൊരു കാര്യം കണ്ടെത്തിയിരിക്കുന്നത്. വാട്ടര്‍ഹോസ് ഉപയോഗിച്ച് സ്വയം കുളിക്കാന്‍ ശേഷിയുള്ള ആനയെ കണ്ടെത്തിയിരിക്കുകയാണ് മാത്രമല്ല ഹോസിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കിനെ തുമ്പിക്കൈയുടെ അഗ്രം ഉപയോഗിച്ച് നിയന്ത്രിക്കാനും ഈ ആനയ്ക്ക് കഴിയും.
ബെര്‍ലിന്‍ മൃഗശാലയിലെ മേരി എന്ന് വിളിക്കപ്പെടുന്ന ഒരു ഏഷ്യന്‍ ആന തന്റെ തുമ്പിക്കൈ ഉപയോഗിച്ച് ഒരു ഹോസ് ഉയര്‍ത്തി കുളിക്കുന്നതിനായി അത് ഉപയോഗിച്ചു. വളരെ ഔചിത്യത്തോടെയാണ് മേരി ഈ ഹോസിനെ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ഹോസിന് തുമ്പിക്കൈയുമായി സാമ്യമുണ്ടെന്നതാണ് സാധ്യമായ ഒരു വിശദീകരണമെന്ന് ബ്രെഹ്റ്റ് പറഞ്ഞു. എന്നാല്‍ ഈ ആനയെ പരിശീലിപ്പിച്ചെടുത്തതാവും എന്ന് പറയാന്‍ വരട്ടെ. അഞ്ജലി എന്ന ആനയും സമാന സ്വഭാവമാണ് കാണിക്കുന്നത്. ഇരുവരും ഒരു പോലെ വിദഗ്ധമായാണ് ഈ ഹോസുകള്‍ ഉപയോഗിക്കുന്നത്. ഇതോടെ മനുഷ്യര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുമെന്ന് നമ്മള്‍ വിചാരിച്ചിരുന്ന കാര്യത്തിനെല്ലാം മാറ്റമുണ്ടായേക്കാം എന്നാണ് ഗവേഷകരുടെ അഭിപ്രായം.
Discussion about this post