സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജം സ്വീകരിക്കാന്‍ സാധിക്കുന്ന ഒരു അവസ്ഥ നിലവില്‍ വന്നാലോ. പിന്നെ ഭക്ഷണത്തിന്റെ ആവശ്യമൊന്നും വരുന്നില്ല, ഭ്രാന്തന്‍ ആശയമെന്ന് കരുതേണ്ട ഒരു കൂട്ടം ഗവേഷകര്‍ അതിന്റെ ആദ്യ പടി ചവിട്ടിക്കഴിഞ്ഞു. ഇങ്ങനെ ഊര്‍ജ്ജം സ്വീകരിക്കാന്‍ കഴിയുന്ന മൃഗകോശങ്ങള്‍ സൃഷ്ടിച്ച് ടോക്കിയോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുത്തന്‍ കാല്‍വെപ്പ് നടത്തിയത്. ആല്‍ഗകളില്‍ കാണപ്പെടുന്ന ഫോട്ടോസിന്തറ്റിക് ഘടനകള്‍, മൃഗകോശങ്ങളിലേക്ക്, ഉള്‍ച്ചേര്‍ത്താണ് ഈ നേട്ടം സാധ്യമാക്കിയത്. ഹാംസ്റ്ററിലായിരുന്നു ഗവേഷകര്‍ ഈ രീതി നടപ്പാക്കിയത്.
വര്‍ഷങ്ങളായി, മൃഗകോശങ്ങളില്‍ ക്ലോറോപ്ലാസ്റ്റുകള്‍ സംയോജിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഒരു നിരന്തരമായ തടസ്സം നേരിട്ടിരുന്നു: പലപ്പോഴും ഇവ നിര്‍മ്മിക്കുന്ന ഘട്ടം പൂര്‍ത്തിയാരുന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തകര്‍ന്നു. എന്നിരുന്നാലും, ശരിയായ സാഹചര്യങ്ങളോടെ, ഈ ക്ലോറോപ്ലാസ്റ്റുകള്‍ ഹാംസ്റ്റര്‍ കോശങ്ങളില്‍ 48 മണിക്കൂര്‍ വരെ ഫോട്ടോസിന്തറ്റിക് പ്രവര്‍ത്തനം നിലനിര്‍ത്തുന്നുവെന്ന് ടോക്കിയോ സര്‍വകലാശാല സംഘം നിരീക്ഷിച്ചു. അത്യാധുനിക ഇമേജിംഗ് സങ്കേതങ്ങളിലൂടെ, അവര്‍ ഫോട്ടോസിന്തറ്റിക് പ്രക്രിയയെ ട്രാക്ക് ചെയ്തു, ഈ ക്ലോറോപ്ലാസ്റ്റുകള്‍ വെളിച്ചത്തില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നുവെന്ന് ഇതോടെ മനസ്സിലായി.
അധികം വൈകാതെ മനുഷ്യരിലും ഈ പരീക്ഷണം വിജയകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം. അങ്ങനെ സംഭവിച്ചാല്‍ സൂര്യപ്രകാശത്തില്‍ നിന്ന് നേരിട്ട് ഊര്‍ജ്ജം സ്വീകരിക്കുന്നവരായി മനുഷ്യര്‍ മാറുമെന്ന് തീര്‍ച്ച.
Discussion about this post