ലോകത്തിലെ ഏറ്റവും അപകടകാരിയായ പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ. ദിനോസറുകളുടെ ജീവിച്ചിരിക്കുന്ന പിന്‍ഗാമിയായ ഈ പക്ഷി വടക്കു-കിഴക്കന്‍ ക്വീന്‍സ്‌ലാന്‍ഡിലെ മഴക്കാടുകളിലും അടുത്തുള്ള ദ്വീപുകളിലും പാപുവ ന്യൂ?ഗിനിയയിലും ഒക്കെയാണ് പൊതുവെ കാണുന്നത്. തീവിഴുങ്ങിപ്പക്ഷി എന്ന് മലയാളത്തില്‍ അറിയപ്പെടുന്ന കാസവരി ഒട്ടകപ്പക്ഷി, എമു എന്നിവയുമായിട്ടൊക്കെ കാഴ്ചയില്‍ ഏറെ സാമ്യമുള്ള പക്ഷിയാണ്.
5 മുതല്‍ ആറടി വരെ ഉയരം വെക്കുന്ന ഇവയ്ക്ക് 77 കിലോഗ്രാമോളം ഭാരം വെക്കും.ഈ പക്ഷികളുടെ തലയില്‍ ഹെല്‍മറ്റ് പോലെ ഒരു ഭാഗം കാണാം. അതാണ് പക്ഷിക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത്. സ്വതവേ വളരെ ലജ്ജാശീലരായ പക്ഷികളാണ് ഇവ എങ്കിലും എന്തെങ്കിലും ആപത്തു വരുന്നു എന്ന് തോന്നിക്കഴിഞ്ഞാലോ ദേഷ്യം വന്നാലോ കണ്ണുംപൂട്ടി ഉപദ്രവിക്കാന്‍ ഇവ തയ്യാറാകും.
കനത്ത നഖങ്ങളുള്ള കാലുകള്‍ കൊണ്ട് തൊഴിക്കലാണ് സ്വതവേ ഇവയുടെ ഒരു അക്രമരീതി. അതുപോലെ മരണത്തിന് കാരണമായേക്കാവുന്ന പരിക്കുകള്‍ വരെ ഏല്‍പ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും എന്നും പറയുന്നു.
ഈ പക്ഷികളുടെ അക്രമം വളരെ വളരെ അപൂര്‍വമാണ് എങ്കിലും അവ വളരെ അധികം അപകടകരമാണ് ഫ്‌ലോറിഡയില്‍ ഈ പക്ഷി തന്റെ ഉടമയെ കൊന്ന സംഭവം 2019 -ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 75 വയസുള്ള മാര്‍വിന്‍ ഹാജോസ് എന്നയാളാണ് പക്ഷിയുടെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്.
Discussion about this post