ടെക്‌സാസ്: മുലപ്പാല്‍ ദാനത്തില്‍ സ്വന്തം ഗിന്നസ് റെക്കോര്‍ഡ് തന്നെ വീണ്ടും തിരുത്തിയെഴുതി യുവതി. ടെക്‌സാസ് സ്വദേശിയായ അലിസ ഓഗ്ലെട്രി എന്ന 36 കാരിയാണ് 2,645.58 ലിറ്റര്‍ മുലപ്പാല്‍ ദാനം ചെയ്ത് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തനുസരിച്ച് 2014ല്‍ 1,569.79 ലി?റ്റര്‍ മുലപ്പാല്‍ ദാനം ചെയ്തതിന് യുവതി ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ലോക റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്.
മാസം തികയാതെ പ്രസവിച്ച 11 കുഞ്ഞുങ്ങള്‍ക്ക് ഒരു ലിറ്റര്‍ മുലപ്പാല്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കണക്ക്. ഈ കണക്കനുസരിച്ച് യുവതി 350,000 കുഞ്ഞുങ്ങളുടെ വിശപ്പാണ് അകറ്റിയിരിക്കുന്നത്. നല്ല മനസ്സുമാത്രമല്ല എല്ലാ കാര്യങ്ങള്‍ ചെയ്യാന്‍ പിന്തുണയ്ക്കുന്ന കുടുംബമുണ്ടെന്നും അലിസ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കേജ് (12) കോറി(ഏഴ് ) എന്നിവരാണ് ആലിസയുടെ മക്കള്‍. ‘കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലൂട്ടിയതിന് ശേഷം രാത്രി സമയങ്ങളില്‍ മുലപ്പാല്‍ ശേഖരിച്ച് ഫ്രീസറില്‍ സൂക്ഷിക്കും. പിന്നീട് ഈ മുലപ്പാല്‍ ബാങ്കില്‍ എത്തിക്കും. സെന്ററുകളില്‍ പോയും ദാനം നടത്തും. യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ല, ദിവസവും കൃത്യമായ അളവില്‍ വെളളം കുടിക്കും. അലീസ വ്യക്തമാക്കുന്നു.
Discussion about this post