ജെ.എന്‍.യു വിഷയത്തെത്തുടര്‍ന്ന് ദേശസ്നേഹവും രാജ്യദ്രോഹവും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍. ഈ വിഷയത്തില്‍ അഭിപ്രായം പറഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്രസിംഗ് ധോണി. ട്വിറ്ററിലൂടെയാണ് ധോണിയുടെ പ്രതികരണം.
ജെഎന്‍യു വിഷയം അടക്കമുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നില്ലെങ്കിലും കാശ്മീര്‍ ഭീകരാക്രമണവും ഇപ്പോഴുള്ള ചര്‍ച്ചകളും ചേര്‍ത്താണ് ധോണിയുടെ ട്വീറ്റുകള്‍. അഭിപ്രായ സ്വതന്ത്രവുമായി ബന്ധപ്പെട്ട് നാം ചര്‍ച്ചകള്‍ നടത്തുമ്പോള്‍ അത് നടത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്നത് രാജ്യത്തെ അതിര്‍ത്തി കാക്കുന്ന ജവാന്മാരാണെന്ന് ധോണി ട്വിറ്ററില്‍ കുറിക്കുന്നു.
അവരും നമ്മെപ്പോലെ സാധാരണക്കാരാണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ക്കപ്പുറത്ത് രാജ്യത്തെ സേവിക്കുന്നവരാണെന്നും ധോണി പറയുന്നു. നിലവില്‍ ധോണിയ്ക്ക് ലെഫ്റ്റനന്റ് കേണല്‍ പദവിയുണ്ട്.
Discussion about this post