അര്‍ദ്ധ രാത്രിയില്‍ വിശപ്പ് കൊണ്ട് ഞെട്ടിയെഴുന്നേല്‍ക്കുന്നത് ഒന്ന് സങ്കല്‍പ്പിച്ചു നോക്കൂ. നിങ്ങള്‍ക്ക് വല്ലാതെ വിശക്കുന്നുണ്ട്. എന്നാല്‍ എന്ത് കഴിക്കണം ഈ സമയത്ത് എന്ന കാര്യം അറിയില്ല. കാരണം പിന്നീടുള്ള ഉറക്കത്തെ ഈ ആഹാരം കഴിക്കല്‍ ബാധിക്കരുത്, അതുപോലെ ദഹനവും സുഗഗമായി നടക്കണം. അപ്പോള്‍ ഏത് ഭക്ഷണം തിരഞ്ഞെടുക്കും. രാത്രിയില്‍ ഇത്തരത്തില്‍ വിശക്കുന്ന ഒരാളാണെങ്കില്‍ ഈ ഭക്ഷണ സാധനങ്ങള്‍ കരുതുന്നത് നല്ലതാണ്.
ചീസും ക്രാക്കേഴ്‌സും
ഇതൊരു നല്ല കോമ്പിനേഷനാണ്. ചീസും ക്രാക്കേഴ്‌സും വിശപ്പിനെ നീക്കുന്നു സുഗമമായ ഉറക്കവും പ്രദാനം ചെയ്യുന്നു.
പച്ചക്കറികള്‍
പച്ചക്കറികള്‍ അര്‍ധരാത്രിയില്‍ കഴിക്കുന്നത് നല്ലതാണ്. ബേബി കാരറ്റുകള്‍, ചെറി തക്കാളികള്‍, കുക്കുമ്പര്‍ എന്നിവയൊക്കെ രാത്രിയിലെ വിശപ്പിന് നല്ലതാണ്. ഫൈബറും പ്രോട്ടീനും എല്ലാം അടങ്ങിയിരിക്കുന്നതിനാല്‍ രാത്രിയില്‍ ഇവ കഴിക്കുന്നത് നല്ലതാണ്.
വാഴപ്പഴവും നട്ട് ബട്ടറും
വാഴപ്പഴവും നട്ട് ബട്ടറും രാത്രിയിലെ വിശപ്പ് ശമിപ്പിക്കാന്‍ വളരെ നല്ല ഘടകമാണ്. നല്ല ഉറക്കം ലഭിക്കാന്‍ ഏറ്റവും നല്ലതാണ് ഈ കോമ്പിനേഷന്‍. വാഴപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് ഇത് ശരീര പേശികളെ ആയാസരഹിതമാക്കുന്നു.
പാലും സീരിയലും
പാലും സീരിയലും രാത്രിയില്‍ കഴിക്കുന്നത് നല്ലതാണ് പഞ്ചസാര ലെവല്‍ കുറവായതിനാല്‍ ഇത് നല്ലതാണ് കൂടാതെ കാല്‍സ്യം മെലാടോണിന്‍ ഉല്‍പാദിപ്പിക്കുന്നു.
Discussion about this post