കൊല്ലം: കൊല്ലം അഴീക്കലില്‍ ആൺ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. അഴീക്കല്‍ സ്വദേശി ഷൈജമോളാണ് ചികില്‍സയില്‍ ഇരിക്കെ മരിച്ചത്. പാലാ സ്വദേശി ഷിബു ചാക്കോയാണ് യുവതിയെ തീകൊളുത്തിയത്. നാല് വർഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഷിബുവും ഷൈജ മോളും. ആക്രമണത്തെ തുടർന്ന് യുവാവ് ജീവനൊടുക്കിയിരിന്നു.
മാതാപിതാക്കളുടെ കൂടെ കഴിയുകയായിരുന്ന ഷൈജമോളുടെ വീട്ടിലേക്ക് ഇന്നലെ രാത്രി ഏഴരയോടെയാണ് ഷിബു എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ പരസ്പരം തർക്കമാവുകയും, കയ്യിൽ കരുതിയിരുന്ന പെട്രോൾ ഷിബു യുവതിയുടെ മുകളിലേക്ക് ഒഴിക്കുകയും തീ കൊടുക്കുകയുമായിരിന്നു.
ഷൈജമോളുടെ മാതാപിതാക്കളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്ക് ഷിബുവും പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയിരിന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷിബുവിന്റെ ജീവൻ അപ്പോഴേക്കും നഷ്ടപ്പെട്ടിരുന്നു. അതെ സമയം 80 ശതമാനത്തിലധികമാണ് ഷൈജയ്ക്ക് പൊള്ളലേറ്റിരുന്നത്.
Discussion about this post