കൊളംബോ: ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കെതിരെ ഗുരുതര ആരോപണവുമായി ശ്രീലങ്കൻ പ്രസിഡന്റും ഇടത് നേതാവുമായ അനുര കുമാര ദിസനായകെ. ലങ്കയ്ക്ക് അർഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ കവരുകയാണെന്നും നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്നും അദ്ദേഹം പറയുന്നു. സമുദ്രാതിർത്തി കടന്ന് നിരവധി ശ്രീലങ്കൻ മത്സ്യത്തൊഴിലാളികൾ ഇന്ത്യയിലെത്തിയ കേസുകൾ നിനിൽക്കേയാണ് അനുര കുമാര ദിസനായകയുടെ ഈ വിവാദ പ്രസ്താവന.
വടക്കൻ ശ്രീലങ്കയിലെ തമിഴ് വംശജരായ മത്സ്യത്തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ് ഈ മത്സ്യ സമ്പത്ത്. ഇത് കവരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇതു തടയാനും ലങ്കയ്ക്ക് അർഹതപ്പെട്ട മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഏതറ്റം വരെ പോകാനും മടിക്കില്ലെന്ന് അനുര കുമാര ദിസനായകെ പറഞ്ഞു.
ശ്രീലങ്കൻ സർക്കാർ കൈവശപ്പെടുത്തിയ തമിഴ് വംശജരുടെ ഭൂമി അവർക്ക് തിരികെ നൽകുമെന്നും പ്രസിഡന്റ് ദിസനായകെ ഉറപ്പു നൽകി.
Discussion about this post