ഒട്ടാവ; അയോദ്ധ്യ ശ്രീരാമക്ഷേത്രമടക്കമുള്ള പ്രമുഖ ഹിന്ദുക്ഷേത്രങ്ങൾക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂ. ഈ വരുന്ന നവംബർ 16,17 തീയതികളിൽ ശ്രീരാമക്ഷേത്രം ഉൾപ്പെടയുള്ള ഹിന്ദു ആരാധനാലയങ്ങളിൽ ആക്രമണം നടത്തുമെന്ന് പന്നൂ മുന്നറിയിപ്പ് നൽകി. ഇന്ത്യ നിരോധിച്ച പന്നൂവിന്റെ സിഖ്‌സ്,ഫോർ ജസ്റ്റിസ് എന്ന ഭീകരസംഘടന പുറത്തുവിട്ട വീഡിയോയിലൂടെയാണ് ഭീഷണി.
കാനഡയിലെ ബ്രാംപ്ടണിൽ വെച്ച് റെക്കോർഡ് ചെയ്ത വീഡിയോ ഹിന്ദു ആരാധനാലയങ്ങൾക്ക് നേരെയുള്ള അക്രമം പ്രോത്സാഹിപ്പിക്കാൻ പറയുന്നു. രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി അവിടെ പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖാലിസ്ഥാനി ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കാനഡയിലെ ഇന്ത്യക്കാർക്കും പന്നൂ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോദ്ധ്യയുടെ അടിത്തറ ഞങ്ങൾ ഇളക്കും” എന്നാണ് വീഡിയോയിൽ പന്നു പറയുന്നത്. ഇന്ത്യയിലെ ഏറ്റവും പുണ്യസ്ഥലങ്ങളിൽ ഒന്നിന് നേരിട്ടുള്ള ഭീഷണിയാണ് പന്നു തന്റെ പ്രസ്താവനയിൽ പറഞ്ഞത്.ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരെ അക്രമം നടത്താനും പന്നൂൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
കാനഡയിലെ ഹിന്ദുക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പന്നൂവിന്റെ വലംകൈയ്യായ ഭീകരനെ പിടികൂടിയിരുന്നു. ആക്രമണം ആസൂത്രണം ചെയ്ത ഇന്ദ്രജീത് ഗോസൽ ആണ് കാനഡയിൽ പിടിയിലായത്. ഇയാൾക്ക് പോലീസ് പിന്നീട് ഉപാധികളോടെ ജാമ്യം നൽകിയിരുന്നു.
Discussion about this post