ബംഗളൂരു: കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയ്ക്ക് നേരെ വംശീയാധിക്ഷേപവുമായി കർണാടക മന്ത്രി ബി.സെഡ് സമീർ അഹമ്മദ് ഖാൻ. ഇന്നലെ ഒരു പ്രചരണറാലിയിൽ സംസാരിക്കവെയാണ് കർണാടകമന്ത്രി കുമാരസ്വാമിയെ അധിക്ഷേപിച്ചത്.
നമ്മുടെ പാർട്ടിയിലെ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചു. മറ്റു മാർഗ്ഗമില്ലാതെ അദ്ദേഹം ബി.ജെ.പിയിൽ ചേരുകയും ചെയ്തു. ജെ.ഡി.എസിൽ ചേരാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല. കാരണം കാളിയ കുമാരസ്വാമി ബി.ജെ.പിയേക്കാൾ അപകടകാരിയാണെന്നതുതന്നെ. ഇപ്പോൾ അദ്ദേഹം പാർട്ടിയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്’. സി.പി. യോഗീശ്വരയുടെ തിരിച്ചുവരവിനെ കുറിച്ച് ഖാൻ പറഞ്ഞു. നിറത്തെ ചൂണ്ടിക്കാട്ടി ആളുകളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘കാളിയ’.
സമീർ ഖാന്റെ പരാമർശത്തെ ‘വംശീയാധിക്ഷേപം’ എന്ന് കുറ്റപ്പെടുത്തി രംഗത്തെത്തിയ ജെഡിഎസ്, കോൺഗ്രസ് സർക്കാർ ഖാനെ സഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജുവും പരാമർശത്തിനെതിരെ എക്സിലൂടെ പ്രതികരിച്ചു.
Discussion about this post