കൽപ്പറ്റ : നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിലും വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് മുതൽ നിശ്ശബ്ദ പ്രചാരണം തുടങ്ങും. വയനാടും ചേലക്കരയും നാളെയാണ് തിരഞ്ഞെടുപ്പ്. ബഹളങ്ങളില്ലാതെ പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് ഇരു മുന്നണികളിലെയും സ്ഥാനാർത്ഥികൾ . അതേസമയം ബൂത്ത് തലത്തിലുള്ള പരിപാടികൾ ഇന്നും തുടരും. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകളാണ് സ്ഥാനാർഥികളുടെ പ്രധാന പരിപാടി.
പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നതോടെ രാഹുലിന് ശേഷം വയനാട് വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു ഇവിടെ ഇത്തവണ ഭൂരിപക്ഷം വർദ്ധിപ്പിക്കുക എന്നതാണ് കോൺഗ്രസ്സിന്റെ ലക്‌ഷ്യം. അതേസമയം മൂന്ന് പതിറ്റാണ്ടോളമായി ചെങ്കൊടിയെ നെഞ്ചിലേറ്റുന്ന ചേലക്കര നിലനിറുത്താനുള്ള ജീവന്മരണ പോരാട്ടത്തിലാണ് സി.പി.എമ്മും എൽ.ഡി.എഫും. ചേലക്കര ഉൾപ്പെട്ട ആലത്തൂർ മണ്ഡലത്തിൽ നിന്ന് 2019ൽ പാർലമെന്റിലെത്തിയ രമ്യ ഹരിദാസിന് ഇവിടെ നിന്ന് നിയമസഭയിലേക്കുള്ള ടിക്കറ്റ് പിടിച്ചെടുക്കുക യു.ഡി.എഫിന് അഭിമാന പ്രശ്നം.
അതെ സമയം ശക്തമായ മത്സരം തന്നെയാണ് പാലക്കാട് നടക്കാൻ പോകുന്നത്. മുനമ്പം വിഷയം ഉൾപ്പെടെ നിർണ്ണായക ഘടകം ആകുമെന്ന് കരുതപ്പെടുന്ന പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post