സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ആലേഖനം ചെയ്ത സ്യൂട്ടിന്റെ വില 1.21 കോടി രൂപയായി. മോദിയുടെ സ്യൂട്ടിന് സുരേഷ് അഗര്‍വാള്‍ എന്ന വ്യവസായി ഒരു കോടി രൂപയാണ് ആദ്യം വില പറഞ്ഞത് . ബി.ജെ.പി നേതാവ് രജുബായ് അഗര്‍വാളാണ് ആദ്യം 51 ലക്ഷത്തിന് സ്യൂട്ട് ലേലം വിളിച്ചത്. സ്യൂട്ടിനൊപ്പം മോദിക്ക് ലഭിച്ച 450 ല്‍ അധികം സമ്മാനങ്ങളും ലേലം ചെയ്യുന്നുണ്ട്.
ഗുജറാത്തിലെ സൂറത്തില്‍ മൂന്ന് ദിവസമായി നടക്കുന്ന ലേലത്തില്‍ നിരവധി വ്യവസായികളും പാര്‍ട്ടിപ്രവര്‍ത്തകരും പങ്കെടുത്തു.
അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയോടൊപ്പം ഹൈദരാബാദ് ഹൗസില്‍ വേദി പങ്കിമ്പോഴാണ് മോദി സ്വന്തം പേരെഴുതിയ സ്യൂട്ട് ധരിച്ചത്. അഹമ്മദാബാദിലെ ജെയ്ഡ് ബ്ളൂ എന്ന വസ്ത്രനിര്‍മാണ കമ്പനിയാണ് മോദിക്കായി പ്രത്യേക സ്യൂട്ട് തയാറാക്കിയത്.
ലേലത്തില്‍ നിന്നും കിട്ടുന്ന പണം ഗംഗാ നദിയുടെ ശുചീകരണത്തിന് ഉപയോഗിക്കും.
Discussion about this post