അഫ്സല് ഗുരു അനുസ്മരണം നടത്തിയ വിദ്യാര്‍ത്ഥികളെ അനുകൂലിയ്ക്കുന്നവര്ക്കെതിരെ വിമര്‍ശനവുമായി മേജര്‍ രവി. കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാത്ത അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വര്‍ഷം നടത്തിയതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്, ഭാരതത്തില്‍ ദേശസ്നേഹമല്ല പ്രശ്നം,കസേരയാണ് പ്രശ്നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവര്‍ തയ്യാറാണ്.
ദേശത്തിനു വേണ്ടി കാവല്‍ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോഴാണ്, ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-
വിവാഹത്തിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദേശീയപതാകയില്‍ പൊതിഞ്ഞ മ്രതശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു;തന്റെ ആദ്യ കണ്മണിയേ കാണാണ് സാധിക്കാതെ പോയ മലയാളിയായ സൈനികന്;ആറു ദിവസം മഞ്ഞുപാളികള്‍ക്കിടയില്‍ പെട്ടു കടന്ന ഹനുമന്തപ്പ;ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും, അഫ്സല് ഗുരുവിനു വേണ്ടി വാദിക്കുന്നവര്‍ എന്തു കൊണ്ടു കാണുന്നില്ല;ദേശസ്നേഹം സൈനികര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല;ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണം.
കഴിഞ്ഞ രണ്ടു വര്‍ഷവും നടക്കാത്ത അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വര്‍ഷം നടത്തിയതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്,ഭാരതത്തില്‍ ദേശസ്നേഹമല്ല പ്രശ്നം,കസേരയാണ് പ്രശ്നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു നേത്രത്വം കൊടുക്കാനും ഇവിടെയുള്ളവര്‍ തയ്യാറാണ്.ദേശത്തിനു വേണ്ടി കാവല്‍ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികര്‍ക്കു വേണ്ടി തിരച്ചില്‍ നടക്കുമ്പോഴാണ്;ഇവിടെ ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത്.
കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണം; എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ദേശ രക്ഷാ സദസ്സ് സംഘടിപ്പിക്കാറില്ലെ.
Stay United! We all are Indians!
Jai Hind! Vande Mataram!
Discussion about this post