മോസ്‌കോ: യുദ്ധമടക്കം പലവിധകാരണങ്ങളാൽ ജനസംഖ്യ കുത്തനെ കുറയുന്ന പ്രതിഭാസമാണ് റഷ്യയിൽ ഇപ്പോൾ നടക്കുന്നത്. വിവാഹിതരായ ദമ്പതിമാരെല്ലാം പുതുതലമുറ പതുക്കെ മതിയെന്ന് ചിന്തിക്കുന്നവരാണ്. ഒരു രാജ്യത്തിന്റെ ഭാവിയും സുരക്ഷയും പുതുതലമുറയുടെ കൈകളിലായതിനാൽ, ജനസംഖ്യാകുറവിനെ പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാജ്യം. ജനസംഖ്യ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിൽ തന്നെയുണ്ട്.
ജോലി സ്ഥലത്തെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നത് മുതൽ സെക്‌സ് മന്ത്രാലയം രൂപീകരിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ദമ്പതികൾക്കിടയിൽ കൂടുതൽ അടുപ്പമുണ്ടാക്കാനായി രാത്രി പത്തിനും പുലർച്ചെ രണ്ടിനുമിടയിൽ വീട്ടിലെ ഇന്റർനെറ്റും ലൈറ്റുകളും ഓഫാക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നത് നിർദേശങ്ങളിലൊന്നാണ്.
കപ്പിൾസിന് അവരുടെ ആദ്യ ഡേറ്റിന് സർക്കാരിൽ നിന്ന് 5,000 റൂബിൾ (4,302 രൂപ) വരെ നൽകാനും നിർദേശിക്കുന്നു. ഗർഭധാരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദമ്പതികൾക്ക് ആദ്യരാത്രി ഹോട്ടൽ ചെലവുകൾ 26,300 റൂബിൾ (22,632 രൂപ) നൽകണമെന്നും ഉദ്യോഗസ്ഥർ ശുപാർശ ചെയ്യുന്നു. കുട്ടികളെ വളർത്തുകയും വീട്ടുജോലികൾ ചെയ്യുകയും ചെയ്യുന്ന വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് പണം നൽകുന്നതും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇത് അവരുടെ പെൻഷൻ കണക്കുകളിൽ ഉൾപ്പെടുത്താം.
ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെ ചുമതല ‘സെക്സ് മന്ത്രാലയം’ ഏറ്റെടുക്കണമെന്ന നിർദ്ദേശം ഗ്ലാവ്പിആർ ഏജൻസി സംഘടിപ്പിച്ച ഒരു ഹർജിയിൽ ഉയർന്നു.ഉദാഹരണത്തിന്, ഖബറോവ്‌സ്‌കിൽ, 18 മുതൽ 23 വരെ പ്രായമുള്ള സ്ത്രീ വിദ്യാർത്ഥികൾക്ക് ഒരു കുട്ടിയുടെ ജനനത്തിന് ഏകദേശം 97,311 രൂപ വരെ പുതിയ സംരംഭത്തിന് കീഴിൽ ലഭിച്ചേക്കാം.
ലൈംഗികബന്ധത്തിൽ ഏർപ്പെടാനായി ഏർപ്പെടാൻ റഷ്യക്കാർക്ക് ഓഫീസുകളിലും ഫാക്ടറികളിലും കാപ്പിയും ഉച്ചഭക്ഷണ ഇടവേളയും ഉപയോഗിക്കാമെന്ന് പ്രാദേശിക ആരോഗ്യ മന്ത്രി ഡോ.യെവ്‌ജെനി ഷെസ്റ്റോപലോവ് പറഞ്ഞു.
Discussion about this post