ഇടുക്കി: കടയില്‍ നിന്നും കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിന് ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു. ഇടുക്കി നെടുംകണ്ടം ചേമ്പളത്ത് പലചരക്കു വ്യാപാരം നടത്തുന്ന മനോജിനാണ് മര്‍ദ്ദനമേത്.
മനോജിനെ മര്‍ദ്ദിക്കുന്നത് കണ്ടു തടയാൻ ശ്രമിച്ചപ്പോഴാണ് അമ്മ ജഗദമ്മയ്ക്കും പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
പത്തു പേർ അടങ്ങുന്ന യുവാക്കളുടെ സംഘം ആണ് ചേമ്പളത്ത് എത്തിയത്. ഇവരിൽ നാലു പേർ സാധനം വാങ്ങാൻ എന്ന വ്യാജേന മനോജിന്റെ കടയിൽ എത്തി ആക്രമണം നടത്തുകയായിരുന്നു. മനോജിനെ ഹെൽമറ്റ് ഉപയോഗിച്ചു അടിക്കുന്നത് കണ്ടു സമീപത്തു ചായ കട നടത്തുന്ന മനോജിൻറെ അമ്മ ഓടിയെത്തി. അക്രമികളെ തടയാൻ ശ്രമിയ്ക്കുന്നതിടെ ഇവരെയും യുവാക്കൾ ആക്രമിച്ചു. കടയിലെ സാധനങ്ങളും നശിപ്പിച്ചു.
Discussion about this post