തിരുവനന്തപുരം: പിഎച്ച്.ഡി. പ്രവേശനത്തിന് യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ. ഇതോടു കൂടി യു ജി നിർദ്ദേശം ഈ വർഷം നടപ്പിലാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. സ്വന്തം പരീക്ഷ നടത്താൻ കാലിക്കറ്റ് സർവകലാശാലയും തീരുമാനിച്ചതോടെയാണിത് . കാലടി സർവകലാശാലയും വൈകാതെ സ്വന്തം പരീക്ഷയിലേക്കു നീങ്ങും.
കേരള, എം.ജി. സർവകലാശാലകൾ നിലവിൽ സ്വന്തം നിലയിൽ പ്രവേശനപരീക്ഷ നടത്തിക്കഴിഞ്ഞു. കാലിക്കറ്റ് യു.ജി.സി. മാർഗരേഖയനുസരിച്ച് മുന്നോട്ടുപോയെങ്കിലും വിദ്യാർത്ഥി സംഘടനകളുടെ . പ്രതിഷേധംത്തെ തുടർന്ന് പിന്മാറുകയായിരുന്നു . ഇടതുഭൂരിപക്ഷമുള്ള സിൻഡിക്കേറ്റിലും സമാനമായ എതിർപ്പുണ്ടായി. ഈ സാഹചര്യത്തിലാണ് പഴയപോലെ സ്വന്തം പരീക്ഷ നടത്താൻ സർവകലാശാലകൾ തീരുമാനമെടുത്തത് .
Discussion about this post