ലോകമെമ്പാടും ഭീഷണിയാകുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായി പോംവഴികള്‍ കണ്ടെത്തുന്ന തിരക്കിലാണ് ശാസ്ത്രം. ഇപ്പോഴിതാ ഗവേഷകര്‍ക്ക് ആശ്വാസമായിരിക്കുകയാണ് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയ ഒരു ചെറുപ്രാണി. പോളിസ്‌റ്റൈറൈന്‍ കഴിക്കാന്‍ കഴിവുള്ള മീല്‍ വേം ലാര്‍വയാണിത്.
എന്താണ് പോളിസ്‌റ്റെറൈന്‍
ഭക്ഷണ വസ്തുക്കള്‍, ഇലക്ട്രോണിക്, വ്യാവസായിക പാക്കേജിംഗ് എന്നിവയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പ്ലാസ്റ്റിക് വസ്തുവാണ് പോളിസ്‌റ്റൈറൈന്‍, സാധാരണയായി സ്‌റ്റൈറോഫോം എന്നറിയപ്പെടുന്ന ഇത് മലിനീകരണമില്ലാതെ ഒഴിവാക്കാന്‍ പ്രയാസമാണ്, പരമ്പരാഗത റീസൈക്ലിംഗ് രീതികള്‍ അതായത് കെമിക്കല്‍, തെര്‍മല്‍ പ്രോസസ്സിംഗ് പോലെയുള്ളവ ഇതിന്റെ കാര്യത്തില്‍ ചെലവേറിയതും മലിനീകരണമുണ്ടാക്കുന്നവയുമാണ്.
ലാര്‍വകള്‍
കെനിയന്‍ ലെസര്‍ മീല്‍വേമിന്റെ ലാര്‍വകള്‍ പോളിസ്‌റ്റൈറൈന്‍ ചവച്ചരച്ച് മലിനീകരണം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇവയുടെ കുടലിലെ ബാക്ടീരിയകളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ഇന്‍സെക്റ്റ് ഫിസിയോളജി ആന്‍ഡ് ഇക്കോളജിയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇവയെ കണ്ടെത്തിയത്.
ആല്‍ഫിറ്റോബിയസ് ഡാര്‍ക്ക്‌ലിംഗ് വണ്ടിന്റെ ലാര്‍വ രൂപമാണ് ലെസര്‍ മീല്‍ വേം. ലാര്‍വ കാലഘട്ടം 8 മുതല്‍ 10 ആഴ്ച വരെ നീണ്ടുനില്‍ക്കും.
പ്രസക്തി
ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അളവ് വളരെ ഉയര്‍ന്ന നിലയിലാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ആഗോളതലത്തില്‍ പ്രശ്‌നമാണെങ്കിലും, ഇത്തരം ഉല്‍പ്പങ്ങളുടെ കുറഞ്ഞ പുനരുപയോഗഅതിന്റെ അഭാവവും മൂലം ആഫ്രിക്ക വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
എന്നാല്‍ മീല്‍വേമുകളെ വന്‍തോതില്‍ മാലിന്യക്കൂമ്പാരത്തിലേക്ക് വിടുന്നതിനുപകരം (അത് പ്രായോഗികമല്ല), ഫാക്ടറികളിലും ലാന്‍ഡ്ഫില്ലുകളിലും ക്ലീനപ്പ് സൈറ്റുകളിലും അവ ഉത്പാദിപ്പിക്കുന്ന സൂക്ഷ്മാണുക്കളും എന്‍സൈമുകളും ഉപയോഗിക്കാം. ഇതു കൊണ്ട് വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Discussion about this post