വര്‍ഷങ്ങള്‍ പറന്നുപോകുന്നത് പോലെ വേഗതയില്‍ പോകുന്നുവെന്ന് നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇതിന് പിന്നില്‍ നമ്മുടെ തിരക്കേറിയ ജീവിതമാണോ, അതോ നമ്മുടെ തലച്ചോറില്‍ സംഭവിക്കുന്ന മാറ്റമാണോ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ സമസ്യയ്ക്ക് മറുപടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. ഇത് സംഭവിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
സമയത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ
ഡ്യൂക്ക് സര്‍വകലാശാലയിലെ ഗവേഷകനായ അഡ്രിയാന്‍ ബെജാന്‍ ഈ പ്രതിഭാസത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രായത്തിനനുസരിച്ച് നമ്മുടെ തലച്ചോറിലും ശരീരത്തിലും ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ കാരണം സമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മാറുമെന്ന് അദ്ദേഹം പറയുന്നു.് ചില ദിവസങ്ങള്‍ മറ്റുള്ളവയേക്കാള്‍ ദൈര്‍ഘ്യമേറിയതോ ചെറുതോ ആയതോ തോന്നുന്നത്. ”ക്ലോക്ക് ടൈം” വേഴ്‌സസ് ”മൈന്‍ഡ് ടൈം” എന്ന പ്രതിഭാസം മൂലമാണ്. ബെജന്റെ അഭിപ്രായത്തില്‍, അളക്കാവുന്ന ക്ലോക്ക് സമയവും നമ്മുടെ മനസ്സ് മനസ്സിലാക്കുന്ന സമയവും തമ്മില്‍ ഒരു വ്യത്യാസമുണ്ട്.
‘അളന്നെടുക്കാവുന്ന ‘ക്ലോക്ക് സമയം’ മനുഷ്യ മനസ്സ് മനസ്സിലാക്കുന്ന സമയത്തിന് തുല്യമല്ല. ‘മനസ്സിന്റെ സമയം’ എന്നത് ചിത്രങ്ങളുടെ ഒരു കൂട്ടമാണ്.അതായത്, സെന്‍സറി അവയവങ്ങളില്‍ നിന്നുള്ള ഉദ്ദീപനങ്ങളാല്‍ ഉണ്ടാകുന്നതാണ് ഇത്, കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍, നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും അനുഭവിച്ചതും അടിസ്ഥാനമാക്കിയുള്ള മാനസിക ചിത്രങ്ങളുടെ ഒരു പരമ്പരയുണ്ട്.
ചെറുപ്പമായിരിക്കുമ്പോള്‍, നമ്മുടെ മസ്തിഷ്‌കം ഈ ചിത്രങ്ങള്‍ കൂടുതല്‍ വേഗത്തില്‍ സ്വീകരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ പ്രായമാകുമ്പോള്‍, നാഡീവ്യൂഹങ്ങളുടെ അപചയം പോലുള്ള ശാരീരിക മാറ്റങ്ങള്‍ കാരണം ഈ പ്രോസസ്സിംഗ് മന്ദഗതിയിലാകുന്നു.
കൂടാതെ നന്നായി വിശ്രമിക്കുമ്പോള്‍, നിങ്ങളുടെ മസ്തിഷ്‌കം കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു, നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് കഴിയുന്നു.പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തിലും അങ്ങനെ തന്നെ; നന്നായി വിശ്രമിക്കുന്ന മനസ്സിന് പ്രശ്നങ്ങളില്‍ കൂടുതല്‍ സമഗ്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നു.
Discussion about this post