അഹാന കൃഷ്ണയുടെ ബാല്യകാല സുഹൃത്തായ നിമിഷ് രവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരം. നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഹാന പിറന്നാൾ ആശംസകൾ നേർന്നത്.
30 പിറന്നാൾ ആശംസകൾ. ഇതിനകം 30 ആയിരിക്കുന്നു . നിനക്ക് 21 വയസുള്ളുപ്പോൾ നമ്മൾ പണിയൊന്നുമില്ലാതെ ഒരു പാട് പ്രതീക്ഷകളുമായി തിരുവനന്തപുരം ചുറ്റിത്തിരിഞ്ഞു നടന്നത് ഇന്നലത്തെപ്പോലെ തോന്നുന്നു. ഇന്ന് നീ എവിടെയെത്തിയിരിക്കുന്നെന്ന് നോക്കൂ. എവിടെയെത്തണമെന്ന് നമ്മൾ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു . ഇനിയും ഒരുപാട് ദൂരെ നിനക്ക് പോകാനുണ്ട്. ഇതെല്ലാം നിന്റെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്. നിന്റെ നല്ല ഹൃദയം ഇതിൽ കൂടുതൽ അർഹിക്കുന്നു. പിറന്നാൾ ആശംസകൾ . അഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
എന്നാൽ പോസ്റ്റിന് നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. നിങ്ങൾ തമ്മിൽ ലൗ ആണോ … നിങ്ങളുടെ കല്യാണത്തിനായി കാത്തിരിക്കുകയാണ്. രണ്ട് പേരെയും കാണാൻ നല് ക്യൂട്ട് ആയിരിക്കുന്നു, എന്നിങ്ങനെ നീട്ടു പോവുന്നു കമന്റുകൾ.
Discussion about this post