ഭൂമിയുടെ ഉള്ളില്‍ നിന്ന് കാണാതെ പോയ ഭാഗം ഒടുവില്‍ കണ്ടെത്തി ഗവേഷകര്‍. ഈ വലിയ ഭാഗം കണ്ടെത്തിയത് എവിടെ നിന്നെന്ന കാര്യമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി നഷ്ടമായി പോയ ഭാഗത്തിനായുള്ള തിരച്ചിലിലായിരുന്നു ഗവേഷകര്‍.
ഹിമയുഗത്തിലെ കനത്ത മഞ്ഞുവീഴ്ച്ച മൂലമുണ്ടായതാണ് ഇതെന്ന് വരെ കണ്ടെത്തിയിരുന്നു. 1869ല്‍ ഗ്രാന്‍ഡ് കാന്യണില്‍ കണ്ടെത്തിയ ഈ പ്രതിഭാസം ലോകം മുഴുവന്‍ ചര്‍ച്ചയാവുകയായിരുന്നു. ഒടുവില്‍ ഈ നഷ്ടമായ കൂറ്റന്‍ ഭാഗം കടലിനടിയില്‍ നിന്ന് കണ്ടെത്തി.
കനത്ത മഞ്ഞുവീഴ്ച്ച ഇതിനെ തകര്‍ക്കുകയും കടലിലേക്ക് തള്ളിവീഴ്ത്തുകയും ചെയ്യുകയായിരുന്നു എന്നാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്‍.
ഹിമയുഗത്തിലെ മാറ്റങ്ങള്‍
ഹിമജലത്തിന്റെ ചാലുകള്‍ ഒഴുകി രൂപപ്പെട്ട മേഖലകളിലാണ് കാന്യണ്‍ എന്നു വിളിയ്ക്കുന്ന മലയിടുക്കുകള്‍ രൂപപ്പെട്ടിരിക്കുന്നത്. ഉയരമുള്ള വലിയ മലയിടുക്കുകള്‍ രൂപപ്പെട്ടത് ഏതാനും നൂറ്റാണ്ടുകളുടെ വ്യത്യാസത്തിലാണെന്ന് വ്യക്തമായി. ഗവേഷകര്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ഹിമയുഗത്തിന്റെ അവസാന ഘട്ടത്തില്‍ മഞ്ഞുപാളികള്‍ കൂട്ടത്തോടെ ഉരുകിയൊലിച്ചതും തുടര്‍ന്ന് പ്രളയവും സമുദ്രനിരപ്പിന്റെ വര്‍ധനവുണ്ടായതും.
ഇങ്ങനെ മഞ്ഞുപാളികള്‍ ഉരുകിയൊലിച്ചപ്പോഴാണ് ഇന്ന് കടലായി മാറിയ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത്. ഇങ്ങനെ മഞ്ഞുപാളികള്‍ ഉരുകിയൊലിച്ച ചാലുകള്‍ ഇപ്പോഴും വടക്കന്‍ സമുദ്രത്തിന്റെ അടിയിലായി കാണാനാകും.
Discussion about this post