സെഞ്ചുറിയൻ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം T20യിൽ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. വൺ ഡൌൺ ആയി ബാറ്റിങ്ങിനിറങ്ങിയ തിലക് വർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 219 റൺസെടുക്കുകയായിരുന്നു . 51 പന്തിൽ നിന്നുമാണ് തിലക് വർമ സെഞ്ച്വറി നേടിയത്. 107 റൺസുമായി പുറത്താവത്തെ നിന്ന താരമാണ് ഇന്ത്യയെ 200 കടത്തിയത്. ഓപ്പണർ അഭിഷേക് ശർമ 25 പന്തിൽ 50 റൺസ് നേടി മികച്ച പിന്തുണ നൽകി.
അതെ സമയം തുടർച്ചയായ രണ്ടാം തവണയും പൂജ്യത്തിനു പുറത്തായി മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. പൊതുവെ ഉയർന്ന ബൗൺസുള്ള സെഞ്ചൂറിയൻ പിച്ചിൽ പതിവിനു വിപരീതമായി താഴ്ന്നു വന്ന ഒരു പന്ത് സഞ്ജുവിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിന് സമാനമായി മാർക്കോ യാൻസനു തന്നെയാണ് ഇത്തവണയും സഞ്ജുവിന്റെ വിക്കറ്റ്.
മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
Discussion about this post