സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 220 റൺസ് നേടിയിരുന്നു തുടർന്ന് മറുപടി ബാറ്റിങ്ങിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാനേ സാധിച്ചുള്ളൂ. മാർക്കോ യാൻസൻ്റെയും ഹെൻറിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി.
25 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ മനഃസാന്നിധ്യത്തോടെ പന്തെറിഞ്ഞ ആർഷദീപ് സിംഗ് ആണ് ഇന്ത്യൻ വിജയം സാധ്യമാക്കിയത്. ജയിക്കാൻ അവസാന ഓവറിൽ 25 റൺസ് ആയിരിന്നു വേണ്ടിയിരുന്നത്. 17 പന്തിൽ 54 റൺസെടുത്ത അപകടകാരിയായ മാർക്കോ യൻസനെ പുറത്താക്കി കൊണ്ട് ആർഷദീപ് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, മുംബൈ ഇന്ത്യൻസ് താരം തിലക് വർമയുടെ വെടിക്കെട്ട് സെഞ്ചുറിയുടെ പിൻബലത്തിൽ 219 എന്ന കൂറ്റൻ സ്‌കോർ നേടിയിരുന്നു. സഞ്ജു സാംസണും, സൂര്യകുമാർ യാദവും അടക്കം ഇന്ത്യയുടെ മുൻനിര താരങ്ങൾ നിറം മങ്ങിയ മത്സരത്തിൽ യുവ താരങ്ങളായ അഭിഷേക് ശർമയും തിലക് വർമയുമാണ് ടീമിന്റെ നെടുംതൂണുകൾ ആയത്.
പവർപ്ലേയ്‌ക്കുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്ക് റയാൻ റിക്കൽട്ടണിനെയും റീസ ഹെൻഡ്രിക്‌സിനെയും നഷ്ടമായെങ്കിലും ആറോവറിൽ തന്നെ ടീം സ്കോർ നിന്ന് 50 കടന്നിരിന്നു. തുടർന്ന് ഹെൻറിച്ച് ക്ലാസൻ ഒരു ഘട്ടത്തിൽ അപകടകാരിയായി കാണപ്പെട്ടുവെങ്കിലും അർഷ്ദീപ് സിങ്ങിൻ്റെയും സൂര്യകുമാർ യാദവിൻ്റെയും മികച്ച ഗെയിംപ്ലാൻ അദ്ദേഹത്തെ കുറുക്കി. എന്നാൽ 17 പന്തിൽ 54 റൺസ് നേടിയപ്പോൾ മാർക്കോ ജാൻസൻ തൻ്റെ ടീമിനെ വിജയതീരത്ത് എത്തിക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും ആർഷദീപിനു മുന്നിൽ വീഴുകയായിരുന്നു.
Discussion about this post