യാത്രക്കാരുടെ ശ്രദ്ധയ്ക്ക് …., പ്രശസ്തമായ ബീച്ചുകളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനി മുതൽ ഫീസ് അടയ്ക്കണം. ആന്ധ്രാ പ്രദേശിലെ പ്രശസ്തമായ ബീച്ചുകളിൽ പ്രവശിക്കുന്നതിനാണ് ആന്ധ്രാപ്രദേശ് ടൂറിസം വകുപ്പ് പ്രവേശന ഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശുചിത്വം, അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര വികസനം എന്നിവ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ടൂറിസം വകുപ്പിന്റെ പുതിയ നീക്കം. പ്രവേശന ഫീസ് 15 രൂപ മുതൽ 20 രൂപ വരെയായിരിക്കും . 2025 ജനുവരി ഒന്നുമുതൽ പ്രവേശന നിരക്കുകൾ നടപ്പിലാക്കുമെന്നാണ് വിവരം.
മായിപ്പാട് ബീച്ച് കാക്കിനട ബീച്ച് , രാമായപട്ടണം ബീച്ച് , സൂര്യലങ്ക ബീച്ച് തുടങ്ങിയ ആന്ധ്രാപ്രദേശിലെ പ്രശ്‌സതമായ ബീച്ചുകൾക്കാണ് ഫീസ് നടപ്പിലാക്കുന്നത്. ഈ ബീച്ചുകൾ എല്ലാം വാട്ടർ സ്‌പോർട്‌സ് പ്രവർത്തനങ്ങൾക്ക് പേര് കേട്ടതാണ്.
ഫീസ് ഈടാക്കുന്നത് കൊണ്ടുള്ള ഉപയോഗങ്ങൾ
വൃത്തിയുള്ള തീരങ്ങൾ
ബീച്ച് പരിസരത്തിലുടനീളം വൃത്തിയും ശുചിത്വവും നിലനിർത്തുന്നതിന് പ്രവേശന ഫീസ് ഉപയോഗിക്കും.
അടിസ്ഥാന സൗകര്യ വികസനം
സന്ദർശകർക്ക് മെച്ചപ്പെട്ട റോഡുകളും അടിസ്ഥാന സൗകര്യങ്ങളും പോലുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഫണ്ട് വിനിയോഗിക്കും.
തിരക്കുള്ള സമയങ്ങളിൽ സന്ദർശകരെ നിയന്ത്രിക്കും
പ്രത്യേകിച്ച് തിരക്കുള്ള സമയങ്ങളിൽ ഈ ബീച്ചുകളിലേക്ക് വരുന്ന ധാരാളം സന്ദർശകരെ നിയന്ത്രിക്കാനും പ്രവേശന ഫീസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post