കോട്ടയം: കെഎം മാണിയെ പാലായില്‍ തറപറ്റിക്കാന്‍ കേരള കോണ്‍ഗ്രസിലെ അതികായനായിരുന്നു പി.ടി ചാക്കോയുടെ മകന് കളത്തിലിറങ്ങും. പലായില്‍ മാണിയ്ക്കെതിരെ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായാണ് പി.സി മത്സരിക്കുക.
പാലായില്‍ മാണിയെ തോല്പിക്കാന് എല്ലാ സാഹചര്യവും അനുകൂലാണെന്നാണ് പിസി തോമസ് പറയുന്നത്. ഒരു കാലത്ത് മാണിയുടെ വിശ്വസ്തരായിരുന്ന നിരവധി മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ അസ്വസ്ഥരാണ്. ഇവരുടെ പിന്തുണ തനിക്ക് ലഭിക്കും. കൂടാതെ കേരള കോണ്‍ഗ്രസ് സെക്യുലര്‍ വിഭാഗത്തിന്റെ പിന്തുണയും ഉണ്ടാകും. ഇതിനൊപ്പം അഴിമതിക്കെതിരായ ജനവികാരവും തനിക്ക് അനുകൂലമാകും.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ഇരുതിനായിരത്തോളം വോട്ടുകള്‍ പാലാ മണ്ഡലത്തില്‍ നേടിയിരുന്നു. ഇത് ആവര്‍ത്തിച്ചാല്‍ തെരഞ്ഞെടുപ്പ് ഫലം തനിക്ക് അനുകൂലമാകുമെന്നും പി.സി തോമസ് പറയുന്നു.
നേരത്തെ മുവാറ്റുപുഴ ലോകസഭ മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ പാരമ്പര്യമുണ്ട് പി.സി തോമസിന്. കക്ഷി രാഷ്ട്രീയത്തിനും അതീതമായ ജന പിന്തുണയാണ് അന്ന് പി.സിയ്ക്ക് തുണയായത്. പാലായിം ഇത് ആവര്‍ത്തിക്കുമെന്നാണ് പി.സി തോമസിന്റെയും എന്‍ഡിഎ നേതാക്കളുടെയും കണക്ക് കൂട്ടല്‍.
പാലായില്‍ മാണിയ്ക്കെതിരെ പി.സി മത്സരിക്കുന്നത് ബിജെപിയ്ക്കും എതിരുണ്ടാകാന്‍ സാധ്യതയില്ല. അടുത്ത ദിവസങ്ങളില്‍ ബിജെപിയുടെ സ്്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരും.
Discussion about this post