എന്ത് കഴിക്കണം എന്ത് വസ്ത്രം ധരിക്കണം ഇങ്ങനെ നിരവധി ചിന്തകള്‍ നമ്മുടെ മനസ്സിലൂടെ ഒരു ദിവസം കടന്നുപോകാറുണ്ട്. ഇപ്പോഴിതാ ഇത്തരം ചിന്തകളില്‍ നിന്നുള്ള മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ഒരു വിദ്യ കണ്ടെത്തിയിരിക്കുകയാണ് ജപ്പാന്‍കാരനായ ഗോകിത. ദിവസം കഴിക്കുന്ന ഭക്ഷണമടക്കം ഒരേ രീതിയാണ് ഇദ്ദേഹം പിന്തുടരുന്നത്.
വിവരസാങ്കേതിക വിദ്യാ രംഗത്താണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷം മുമ്പ് ജോലിയില്‍ പ്രവേശിച്ചപ്പോള്‍ അനേകം തീരുമാനങ്ങളെടുക്കല്‍ തന്നെ വളരെ വിഷമിപ്പിക്കുന്നതായി ഗോകിത തിരിച്ചറിഞ്ഞു. എടുക്കുന്ന തീരുമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും അതിനായി ചെലവഴിച്ച സമയവും ഊര്‍ജവും ലാഭിക്കുന്നതിനും തന്റെ വ്യക്തിജീവിതത്തില്‍ ചില വെട്ടികുറയ്ക്കലുകള്‍ നടത്താനും അദ്ദേഹം തീരുമാനമെടുത്തു.
കഴിഞ്ഞ 15 വര്‍ഷമായി എല്ലാ ദിവസവും ഗോകിത പ്രഭാതഭക്ഷണത്തിന് നട്‌സും ജപ്പാനീസ് നൂഡില്‍സ് വിഭവവുമാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിന് ചിക്കന്‍ ബ്രെസ്റ്റും, അത്താഴത്തിന് ബീന്‍സ് മുളപ്പിച്ചതും വറുത്ത പന്നിയിറച്ചിയുമാണ് വിഭവങ്ങള്‍. സമീകൃതാഹാരത്തിനായി നിശ്ചിത അളവിലുള്ള പോഷക സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നു.
ഭക്ഷണത്തെ ചൊല്ലിയുള്ള തലവേദന ഒഴിവാക്കിയതിന് പുറമെ എല്ലാ ദിവസവും ഒരുപോലത്തെ വസ്ത്രം ധരിച്ചുകൊണ്ട് അതും പരിഹരിച്ചു. ഷേവിംഗ്, അലക്കല്‍, നഖംമുറിക്കല്‍ തുടങ്ങിയ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് കൃത്യ സമയവും നീക്കി വെച്ചിട്ടുണ്ട്.
Discussion about this post