ഡല്‍ഹി: നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനെ കൂട്ടായി നയിക്കുമെന്നതിനര്‍ത്ഥം എല്ലാവരും മത്സരിക്കുമെന്നല്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍. തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് യു.ഡി.എഫലും കോണ്‍ഗ്രസിലും പൊതു ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയ സുധീരന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഏതെങ്കിലും ഒരു നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടാതെ കൂട്ടായ നേതൃത്വം എന്ന ആശയമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടു വയ്ക്കുന്നത്. ആരോപണ വിധേയരായ നേതാക്കളെ മാറ്റി നിറുത്തണോ, സ്ഥിരമായി മത്സരിക്കുന്നവരെ ഒഴിവാക്കണോ എന്നതടക്കമുള്ള കാര്യങ്ങളിലും ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കും.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്കാര്യത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡമാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയിലെ മുഖ്യവിഷയം. സുധീരനെ കൂടാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
Discussion about this post