Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രശാന്തിനെ മസിലുകയറിയ മാദ്ധ്യമലോകവും ബ്യൂറോക്രസിയും മനസിലാക്കാൻ പോകുന്നതേ ഉള്ളൂ;ഇതൊരു വിശ്രമസമയം മാത്രം, തിരിച്ചു വരൂ;ജി വേണുഗോപാൽ

by Brave India Desk
Nov 15, 2024, 06:22 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: പരസ്യപ്രതികരണത്തിന് സർക്കാർ നടപടി നേരിട്ട പ്രശാന്ത് ഐഎഎസിന് പിന്തുണയുമായി ഗായകൻ ജി വേണുഗോപാൽ.ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു ‘ പ്രശാന്ത് സിഗ്നേച്ചർ ‘ തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളുവെന്നും സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചുവെന്നും ജി വേണുഗോപാൽ കുറ്റപ്പെടുത്തി. പ്രശാന്തിന് ലഭിച്ച സസ്‌പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്ന് വേണുഗോപാൽ കുറിച്ചു ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

Stories you may like

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

പ്രശാന്തിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത് 2007 ലോ 2008 ഇലോ ആയിരിക്കണം, ആദ്യമായി ഐ എ എസ് ജോലിയിൽ കയറിയ സമയം. പ്രശാന്തിൻ്റെ സെൻസ് ഓഫ് ഹ്യൂമർ ആണെന്നെ ആദ്യം ആകർഷിച്ചത്. ലക്ഷ്മിയും പ്രശാന്തും താമസിയാതെ എന്റെ കുടുംബ അംഗങ്ങളെ പോലെയായി മാറി . ഞങ്ങളുടെ സായാഹ്നങ്ങൾക്കു ദൈർഘ്യം പോരാതെയായി. ഒരു അബ്സർഡ് ഡ്രാമ പോലെയാണ് ജീവിതം എന്ന് ഞാനും പ്രശാന്തും സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു, ഞങ്ങൾ ഒരുമിക്കുന്ന വേളകളിൽ എല്ലാം.
പ്രശാന്ത് വഹിച്ച പദവികൾ, ഇരുന്ന തസ്തികകൾ, ഇവയ്ക്കെല്ലാം അയാൾ ചാർത്തിക്കൊടുത്തൊരു ലാഘവത്വമുണ്ട്! ഭരണ സിരാകേന്ദ്രങ്ങളിൽ, അധികാര സിംഹാസനങ്ങളിൽ അന്യമായൊരു സമഭാവന. അവിടെയൊക്കെയിരുന്നു കൊണ്ട് അയാൾ സമൂഹത്തിനു നൽകിയ സംഭാവനകൾ ഉണ്ട്. സന്ദേശങ്ങളുണ്ട്. “Bro” ആയിരുന്നു പ്രശാന്ത് എന്നും, എങ്ങും! ആർട് ഓഫ് റീപാർടീ എന്ന ഷോണറിൽ ഒരു ” പ്രശാന്ത് സിഗ്‌നേച്ചർ ” തന്നെയുണ്ട്. അതിനിയും നമ്മുടെ മസിലു കേറിയ മാധ്യമ ലോകവും ബ്യൂറോക്രസിയും മനസ്സിലാക്കാൻ പോകുന്നേയുള്ളു. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചത്. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരിതേയ്ക്കാൻ ശ്രമിച്ചു. വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് പ്രശാന്ത് സ്വന്തം കേസ് സ്വന്തമായി വാദിച്ചു വിജയം നേടി. അതോടെ മാധ്യമ സ്ഥാപനം പ്രശാന്തിനെതിരായി. ഓ. വി വിജയൻ്റെ വാക്കുകൾ കടമെടുത്താൽ ” കരിമ്പനപ്പറ്റകളിൽ കാറ്റ് പിടിക്കും പോലെ” പ്രശാന്ത് ചിലപ്പോൾ ചിലതിൽ സ്വയം നഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. എന്തും ഉള്ളിലൂറിച്ചിരിച്ചും
ആസ്വദിച്ചുമാണ് പ്രശാന്ത് ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ അവസാനം സ്വന്തം ഡിപ്പാർട്മെന്റിലെ തന്നെ അനീതികൾക്കെതിരെയും സമൂഹമാധ്യമത്തിലൂടെ പ്രതികരിക്കേണ്ടി വന്നു പ്രശാന്തിന്‌. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ല . നിശബ്ദതയും കണ്ണീരും അല്ലാതെ!
” never depilate a lion in his own den “. അതാണ് പ്രശാന്ത് ചെയ്ത കുറ്റം. അധികാരവർഗ്ഗത്തെ അവരുടെ ഇടനാഴിയിൽ ചെന്ന് കയറി കേശ നിർമ്മാർജ്ജനം ചെയ്യാൻ ശ്രമിച്ചു . when in a crisis, sometimes the hardest thing in life is to know which bridge to cross and which to burn! ഇവിടെ സസ്പെന്ഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് എനിക്ക് തോന്നുന്നതു . 21 വര്ഷങ്ങള്ക്കു മുൻപ് സമാനമായ സാഹചര്യങ്ങളിൽ ഒരു സെൻട്രൽ ഗവണ്മെന്റ് സ്ഥാപനത്തിൽ നിന്ന് രാജി വയ്ക്കേണ്ടി വന്നപ്പോൾ ഞാനും ഒന്ന് പകച്ചു നിന്നിട്ടുണ്ട്.
“nothing vast enters the life of mortals without a curse” എന്നാണു സോഫോക്ലസ് പറഞ്ഞത്. ഈ ലോകം വിശാലമാണ് പ്രശാന്ത്. to somebody with brilliant managerial skills and empathy, this world will be your cradle. എത്രയോ പേർ പ്രശാന്തിനെ ഇഷ്ടപ്പെടുന്നു, പ്രശാന്തിനായ് ശബ്ദമുയർത്തുന്നു. ഇതൊരു വിശ്രമസമയം മാത്രം. തിരിച്ചു വരു, കൂടുതൽ ഊർജസ്വലനായി.
and to his detractors, here’s Neruda ” you can cut all the flowers, but you cant stop the spring from coming ” VG

Tags: g venugopalPrasanth N
Share11
Tweet
Send
Share

Latest stories from this section

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

വ്യാജ ഒപ്പിട്ട് വിധവാ പെൻഷൻ തട്ടിയെടുത്തു; സിപിഎം ഏരിയ കമ്മിറ്റി അംഗവും ബാങ്ക് ജീവനക്കാരനുമായ ഡിവൈഎഫ്ഐ നേതാവിന് സസ്പെൻഷൻ

Latest News

അംബാനിയും അദാനിയും രാജ്യത്തിനു നൽകിയ സംഭാവനകൾ മറക്കരുത്; മറ്റ് വിഷയങ്ങൾക്ക് പ്രാധാന്യം കൊടുക്കണം; കോൺഗ്രസിന്റെ തലയ്ക്കടിച്ച് ശരദ് പവാർ

ആരുമായും സഖ്യത്തിനില്ല, ഒറ്റക്ക് മത്സരിക്കും ; ലയന വാർത്തകൾ തള്ളി എൻസിപി(എസ്പി)

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത മുന്നേറ്റം’; നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

പരിക്കിനെയും പോരാടി തോൽപ്പിച്ചു; ഏഷ്യൻ ഗെയിംസ് ലോങ്‌ജമ്പിൽ എം. ശ്രീശങ്കറിന് വെള്ളി തിളക്കം

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

ഇന്ത്യൻ അത്‌ലറ്റിക്സിൽ പുതിയ ചരിത്രപ്പിറവി; വിത്യയുടെ കുതിപ്പിൽ തകർന്നത് പി.ടി. ഉഷയുടെ റെക്കോർഡ്

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

സച്ചിൻ പാജി എന്നും എനിക്ക് സച്ചിൻ പാജി തന്നെ; താരതമ്യങ്ങൾ തള്ളി വിരാട് കോഹ്‌ലി

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies