ലണ്ടൻ: ആഡംബരവസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്ന് അഞ്ച് കോടിയുടെ വസ്തുക്കൾ മോഷ്ടിച്ചു. വെറും നാല് മിനിറ്റിനുള്ളിലാണ് മോഷണ സംഘം കവര്‍ച്ച നടത്തി മടങ്ങിയത്. ലണ്ടനിലെ ബെൽഗ്രേവിയയിൽ ലക്ഷ്വറി വസ്ത്രങ്ങളും ബാഗുകളും വിൽക്കുന്ന കടയിലാണ് വന്‍തോതില്‍ മോഷണം നടന്നത്.
മുഖമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് കടയില്‍ മോഷണം നടത്തിയത്. പട്ടാപ്പകൽ സ്ഥാപനത്തിന്റെ മുൻ ജനാല കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ച് തകർത്താണ് സംഘം അകത്ത് പ്രവേശിച്ചത്. തുടർന്ന് 5.09 കോടി രൂപ വിലമതിക്കുന്ന ഡിസൈനർ വസ്ത്രങ്ങളും ഹാൻഡ്ബാഗുകളും ആണ് കവര്‍ന്നത്.
മോട്ടോർ സൈക്കിളിലും ഇ-ബൈക്കിലുമായാണ് സംഘം എത്തിയത്. ഇവർ എത്തുന്നതിന്റെയും കൊള്ള നടത്തുന്നതിന്റേയും ദ്യശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Discussion about this post