എന്താണ് ഭൂമിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ, ബഹിരാകാശത്ത് ഒരു നീലപന്തുപോലെ വളരെ മനോഹരമായി തിളങ്ങി നില്‍ക്കുന്ന ഗ്രഹം എന്നതാണോ. എന്നാല്‍ ആ ധാരണ തിരുത്തിക്കോളൂ. ഭൂമിയുടെ ചില സത്യാവസ്ഥകള്‍ എന്തൊക്കെയാണെന്ന് നോക്കാം കൃത്യമായ ഒരു ഗോളാകൃതിയിലുള്ള ഗ്രഹമല്ല ഭൂമി. അത് എക്കും മുഴയുമൊക്കെയുള്ള ഒരു ഉരുളക്കിഴങ്ങ് പോലെയാണ്. ഈ ഗ്രഹത്തിനുള്ളിലെ ദ്രവ്യത്തിന്റെ പ്രത്യേകമായ സ്ഥിതിയാണ് ഇതിന്റെ കാരണം കൂടാതെ
ഇത് ഗുരുത്വാകര്‍ഷണത്തില്‍ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു. പര്‍വതങ്ങളും താഴ്വരകളും രൂപപ്പെടുന്ന ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനവും ഈ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.
ഭൂമിയുടെ ഉപരിതലത്തിന്റെ 71% സമുദ്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ക്രമക്കേടുകള്‍ സമുദ്രത്തിന്റെ ആകൃതിയെയും ബാധിക്കുന്നു. വേലിയേറ്റങ്ങളും പ്രവാഹങ്ങളും ഇല്ലെങ്കില്‍, സമുദ്രജലം ജിയോയിഡ് എന്ന് വിളിക്കപ്പെടുന്ന മിനുസമാര്‍ന്ന, രീതിയിലാവുകയും ചെയ്യുന്നു. ഈ ജിയോയിഡ് ഗുരുത്വാകര്‍ഷണം ശക്തമായ സ്ഥലങ്ങളില്‍ ഉയരുകയും ഗുരുത്വാകര്‍ഷണം ദുര്‍ബലമായിടത്ത് താഴുകയും ചെയ്യുന്നു.
ഏറ്റവും കൗതുകകരമായ ജിയോയിഡുകളിലൊന്ന് ശ്രീലങ്കയുടെ തെക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ ഓഷ്യന്‍ ജിയോയിഡ് ലോ (IOGL) എന്നറിയപ്പെടുന്ന ഈ ഭീമന്‍ പ്രദേശത്തിന്റെ സവിശേഷത ഇവിടെ ഗുരുത്വാകര്‍ഷണത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ സമുദ്രോപരിതലം 106 മീറ്റര്‍ താഴുന്നു. ഈ ‘ഗ്രാവിറ്റി ഹോള്‍’ പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്ന ഒന്നാണ്. ഇതിനെക്കുറിച്ച് പുതിയ പഠനങ്ങള്‍ നടന്നു വരികയാണ്.
Discussion about this post