ഗാന്ധിനഗർ : പഞ്ചാബ് പോലീസ് തിരഞ്ഞിരുന്ന കൊടുംകുറ്റവാളി ഗുജറാത്തിൽ അറസ്റ്റിൽ. ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) ആണ് ഗുർപ്രീത് സിംഗ് എന്ന ഗോപി ബില്ലയെ അറസ്റ്റ് ചെയ്തത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ തീവ്രവാദ ശൃംഖലകളുമായി ബന്ധം പുലർത്തിയിരുന്ന കൊടും കുറ്റവാളിയാണ് ഇയാൾ.
ഇന്ത്യയിൽ ആക്രമണം നടത്തുന്നതിനായി പാകിസ്താനിൽ നിന്നും ഗ്രനേഡും മറ്റ് ആയുധങ്ങളും നടത്തിയതിനെത്തുടർന്നാണ് ഗുജറാത്ത് എടിഎസ് ഇയാളെ പിടികൂടിയിരിക്കുന്നത്. പഞ്ച്മഹൽ ജില്ലയിലെ ഹലോൾ പട്ടണത്തിൽ നിന്നാണ് പ്രതി പിടിയിലായതെന്ന് എടിഎസ് അറിയിച്ചു. രാജ്യത്തേക്ക് ഗ്രനേഡുകൾ കടത്തുകയും അതിർത്തിക്കപ്പുറത്ത് പ്രവർത്തിക്കുന്ന തീവ്രവാദ ശൃംഖലകളെ സഹായിക്കുകയും ചെയ്തതിന്
അടുത്തിടെ പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പാകിസ്താൻ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം ഇയാൾ പഞ്ചാബിൽ പ്രവർത്തകരെ റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഭീകരാക്രമണം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി രണ്ട് ഗ്രനേഡുകളും രണ്ട് പിസ്റ്റളുകളും കടത്തിയതിൽ ഗുർപ്രീത് സിങ്ങിന്റെ പങ്കിനെക്കുറിച്ച് പഞ്ചാബ് പോലീസ് തിരിച്ചറിഞ്ഞിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പഞ്ചാബ് പോലീസിന് കൈമാറുമെന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചു.









Discussion about this post