തിരുവനന്തപുരം: പാലക്കാട് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപി വിട്ട് കോൺഗ്രസിൽ ചേക്കേറിയ സന്ദീപ് വാര്യരെ കൈവിട്ട് സോഷ്യൽ മീഡിയ ഫോളോവേഴ്സ് . ഫേസ്ബുക്കിൽ ഒറ്റദിവസം കൊണ്ട് പന്ത്രണ്ടായിരം ഫോളോവേഴ്സിനെയാണ് സന്ദീപ് വാര്യർക്ക് നഷ്ടമായത്. ഇന്നലെ വൈകിട്ട് 316 k ആയിരുന്നു അദ്ദേഹത്തിന് ഫേസ്ബുക്കിൽ ഫോളോവേഴ്സായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ അത് 304k ആയി ചുരുങ്ങി. സമൂഹ മാധ്യമത്തിൽ കൂടിയായിരുന്നു സന്ദീപ് വാര്യർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.
അതേസമയം, ഇന്നലെ കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങളുമായുള്ള കൂടിക്കാഴ്ച നടത്തി. രാവിലെ എട്ടരയോടെയാണ് അദ്ദേഹം പാണക്കാട്ട് എത്തിയത്. ഇന്നുമുതൽ കോൺഗ്രസിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകുകയാണ്’- എന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം സന്ദീപ് വാര്യർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസിൽ വന്നാൽ ലീഗിനെ കൂടി ബഹുമാനിക്കണം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post