കേരളത്തിന് കേന്ദ്രത്തിന്റെ സഹായപദ്ധതികള്‍ വരുന്നു. റബര്‍ പാക്കേജ്, ശബരിമല ആക്ഷന്‍ പ്ലാന്‍, പമ്പ പദ്ധതി, ഏലം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ അനുകൂല പ്രഖ്യാപനമുണ്ടായേക്കും. നഗരങ്ങളുടെ സൗകര്യം വര്‍ധിപ്പിച്ച് ഹെറിറ്റേജ് നഗരങ്ങളുടെ യാത്രാ സര്‍ക്യൂട്ട് ഉണ്ടാക്കുന്ന ഹൃദയ് പദ്ധതിയില്‍ കേരളത്തിലെ ഒരു നഗരത്തെ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.
ഇതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ദേശിയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസും 12 കേന്ദ്ര മന്ത്രിമാരുമായി ഇന്നലെയും ഇന്നുമായി ചര്‍ച്ച പൂര്‍ത്തിയാക്കും. ഇന്നലെ മഹേഷ് ശര്‍മ, വെങ്കയ്യ നായിഡു, ജിതേന്ദ്ര സിങ്, ഉമാഭാരതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ എട്ടു മന്ത്രിമാരെ ഇന്നു കാണും.
മാറാട് കേസിലും ടി.പി വധക്കേസ് ഗൂഢാലോചനയിലും സി.ബി.ഐ അന്വേഷണം വൈകരുതെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി കേരള ഘടകം കേന്ദ്ര സര്‍ക്കാറിന് നേരത്തെ സമര്‍പ്പിച്ചിട്ടുള്ള 12 പ്രധാന പദ്ധതികളില്‍ പകുതിയിലെങ്കിലും ഈ ലോക്‌സഭ സമ്മേളനത്തില്‍ പ്രഖ്യാപനമുണ്ടാക്കാനാണ് കുമ്മനം രാജശേഖരന്‍ ശ്രമിയ്ക്കുന്നത്.
Discussion about this post