ടെഹ്‌റാൻ; ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കോമയിലാണേന്ന് റിപ്പോർട്ട് ചെയ്ത് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. ഖമേനിയുടെ ആരോഗ്യനില പരുങ്ങലിലാണെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെ ഇതിനെ പ്രതിരോധിക്കാനായി ഖമേനി ലെബനനിലെ ഇറാൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തുന്ന പഴയരൊരു ചിത്രം ഭരണകൂടം പുറത്തുവിട്ടു.
85 കാരനായ ഖമേനി കോമയിലാണെന്നും ഒരു രഹസ്യ യോഗത്തിൽ തന്റെ പിൻഗാമിയായി 55 വയസ്സുള്ള മകൻ മൊജ്തബ ഖമേനിയെ അദ്ദേഹം നാമനിർദ്ദേശം ചെയ്‌തെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഒക്ടോബറിൽ ദി ന്യൂയോർക്ക് ടൈംസ് ഖമേനിക്ക് ‘ഗുരുതരമായ അസുഖം’ ഉണ്ടെന്ന് പറഞ്ഞതിന് ശേഷമാണ് റിപ്പോർട്ടുകൾ വന്നത്.
ഖമേനിയുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ, ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയുമായി അദ്ദേഹം തന്റെ ഓഫീസിൽ സംസാരിക്കുന്നത് കാണാം. ഇസ്ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുള്ള ഖമേനി, ലെബനനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ വെറ്ററൻ അംബാസഡർ മോജ്തബ അമാനിയെ ഇന്ന് ഉച്ചയ്ക്ക് തന്റെ ദൈനംദിന മീറ്റിംഗുകളുടെ ഭാഗമായി കാണുകയും സംസാരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പേർഷ്യൻ ഭാഷയിൽ കുറിച്ചു. എന്നാൽ ഇത് വിശ്വസനീയമല്ലെന്നാണ് ആളുകൾ പറയുന്നത്. ഇത് പഴയ ചിത്രമാണെന്നും സോഷ്യൽമീഡിയ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.ഖമേനിയുടെ കഥകഴിഞ്ഞുവെന്നും അദ്ദേഹത്തിൽ അണികളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ആളുകൾ പറയുന്നു.
Discussion about this post